Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightയോഗ്യതയുണ്ട്​...

യോഗ്യതയുണ്ട്​ അധ്യാപികയാവാൻ യോഗമില്ലാതെ ആദിവാസി യുവതി

text_fields
bookmark_border
പുൽപള്ളി: പ്രതികൂലസാഹചര്യങ്ങളോട്​ പൊരുതി അധ്യാപിക യോഗ്യത നേടിയിട്ടും ആദിവാസി യുവതിക്ക്​ ഉപജീവനത്തിന്​ ആ​ശ്രയം കൂലിപ്പണി. പൂതാടി പഞ്ചായത്തിലെ പണിയ വിഭാഗത്തിൽപെട്ട ഇരുളത്ത് ബാലൻ-സിന്ധു ദമ്പതികളുടെ മകൾ അഞ്ജന മൂന്ന് വർഷം മുമ്പ്​​ മൂലങ്കാവിലെ ടി.ടി.ഐയിൽനിന്നാണ്​ ടി.ടി.സി പാസായത്. ജീവിത പ്രാരാബ്​​ധങ്ങൾക്കിടയി​ലും മകൾക്ക്​ നല്ലൊരുഭാവി സ്വപ്​നം കണ്ടാണ്​ പിതാവ്​ ബാലൻ മകളെ പഠിക്കാൻ വിട്ടത്​. വാശിയോടെ പഠിച്ച്​ അവൾ യോഗ്യത നേടുകയും ചെയ്തു. എന്നാൽ, പിതാവ്​ രോഗിയായതോടെ കുടുംബം പോറ്റുന്നതിനും സഹോദരങ്ങളുടെ വിദ്യാഭാസ ചെലവിനുമെല്ലാമായി ഇപ്പോൾ കൂലിപ്പണിക്കിറ​േങ്ങണ്ടിവരുന്നു. പിന്നീട്​, ഡാറ്റാ എൻട്രി, ഡി.സി.എ കോഴ്സുകളിൽ കമ്പ്യൂട്ടർ പഠനം. തുടർന്ന്​ ​ജോലിക്കായുള്ള അലച്ചിൽ. താൽക്കാലിക ജോലിപോലും കിട്ടാതായതോടെയാണ് കൂലിപ്പണിക്കിറങ്ങിയത്. അമ്മയോടൊപ്പമാണ്​ പണിക്ക് പോകുന്നത്. ഹൃദ്രോഗിയാണ് അഞ്ജനയുടെ പിതാവ് ബാലൻ. ചികിത്സക്കുതന്നെ നല്ലൊരു തുക കണ്ടെത്തണം. ബാലന് നാല് മക്കളാണ്. ഏറ്റവും മൂത്തയാളുടെ വിവാഹം കഴിഞ്ഞു. താഴെ രണ്ട് സഹോദരിമാർ. ഭൂരഹിതരായി മീനങ്ങാടി ചെണ്ടക്കുനി കോളനിയിൽ കഴിയുന്നതിനിടെ ഇവർക്ക് സർക്കാർ താമസിക്കാനുള്ള സ്​ഥലം ഈയടുത്ത് ഇരുളത്ത് നൽകുകയായിരുന്നു. കോവിഡിനെ തുടർന്ന് കൂലിപ്പണിയുമില്ല. താൽക്കാലിക കൂരയിലാണ് ഇവരെല്ലാം കഴിയുന്നത്. ആദിവാസികളുടെ ഉന്നമനത്തിന്​ ഒരുപാട്​ പദ്ധതികളു​ള്ള നാട്ടിൽ യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്തതി​ൻെറ നിരാശയുണ്ട്​​ അഞ്​ജനക്ക്​. അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ്​ കുടുംബം. ​TUEWDL4 അഞ്​ജന കൂലിപ്പണിക്കിടെ സന്ദർശിച്ചു വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ തുടങ്ങുന്ന കോവിഡ് കെയർ സൻെറർ കൽപറ്റ മണ്ഡലം നിയുക്​ത എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് സന്ദർശിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ്​ എം.വി. വിജേഷ്, മെംബർമാരായ ജ്യോതിഷ്കുമാർ, എൻ.ഒ. ദേവസി, ഡോളി ജോസ്, ഹേമലത, ജോഷി, കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ എ.എ. വർഗീസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. TUEWDL5 പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ തുടങ്ങുന്ന കോവിഡ് കെയർ സൻെറർ കൽപറ്റ മണ്ഡലം നിയുക്​ത എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story