Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാട്ടുപോര്​...

നാട്ടുപോര്​ -----------തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്​ -----------------

text_fields
bookmark_border
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്​ ----------------- ഗോദയിൽ കളി തുടങ്ങി തലപ്പുഴ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും തീപാറും പോരാട്ടത്തിൽ. അതുകൊണ്ടുതന്നെ ജനവിധി പ്രവചനാതീതമാണ്. കഴിഞ്ഞ തവണ എൽ.ഡി.എഫിന് പതിനൊന്നും യു.ഡി.എഫിന് പത്തും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. യു.ഡി.എഫിൽനിന്ന്​ എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ സി.പി.എം 18, സി.പി.ഐ രണ്ട്, ഇടത് പിന്തുണയുള്ള സ്വതന്ത്രർ രണ്ട്​ എന്നിങ്ങനെയാണ്​ എൽ.ഡി.എഫ്​ സ്ഥാനാർഥികൾ. യു.ഡി.എഫിൽ കോൺഗ്രസ് 19ലും മുസ്​ലിം ലീഗ് രണ്ടിലും ഒരു സീറ്റിൽ യു.ഡി.എഫ്​ സ്വതന്ത്രനും ജനവിധി തേടുന്നു. ബി.ജെ.പി 21 വാർഡുകളിൽ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്​ടപ്പെട്ട ഭരണം കൈപിടിയിൽ ഒതുക്കാൻ യു.ഡി.എഫ് ആവനാഴിയിലെ സർവ ആയുധങ്ങളും എടുത്തുകഴിഞ്ഞു. എൽ.ഡി.എഫ് ഭരണം നിലനിർത്താൻ പതിനെട്ടടവും പയറ്റുകയാണ്​. കഴിഞ്ഞ തവണത്തെ ഒരു സീറ്റ് എന്നത് വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ------------------ വിസ്​തീർണം: 143 ച.കി.മീ. ആകെ വോട്ടർമാർ: 30,682 പുരുഷന്മാർ: 15,231 സ്ത്രീകൾ: 15,451 നിലവിലെ കക്ഷിനില സി.പി.എം: 10 സി.പി.ഐ: ഒന്ന്​ ബി.ജെ.പി: ഒന്ന് കോൺഗ്രസ്: എട്ട്​ മുസ്​ലിം ലീഗ്: രണ്ട്​ ````````````````````````````````` (നാട്ടുപോര്) നെന്മേനി പഞ്ചായത്ത് ``````````````````````````````````````` ഒരുകൂട്ടർ നിലനിർത്താൻ; മറുകൂട്ടർ പിടിച്ചെടുക്കാൻ സുൽത്താൻ ബത്തേരി: തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നെന്മേനി പഞ്ചായത്തിൽ ഇത്തവണ ഭരണം നിലനിർത്താനാണ് എൽ.ഡി.എഫ് പോരാട്ടം. എന്നാൽ, അധികാരം പിടിച്ചെടുക്കാനാണ്​ യു.ഡി.എഫ്​ ശ്രമം. 2015ലെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ യു.ഡി.എഫ് കിണഞ്ഞു ശ്രമിക്കുകയാണ്​. ഇതോടെ പ്രചാരണരംഗം സജീവമായി. ഇത്തവണ പട്ടികവർഗ വനിതക്കാണ് പ്രസിഡൻറ്​ പദവി. അതിനാൽ മുതിർന്ന നേതാക്കൾ പലരും സീറ്റിനായി ബലം പിടിക്കുന്ന പതിവ് ഇത്തവണ ഒരു മുന്നണിയിലും കാണാനില്ല. 2010ൽ ഒരു സീറ്റിന് നഷ്​ടമായ ഭരണം 2015ൽ അഞ്ച് സീറ്റ് ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്. 23ൽ 14 സീറ്റുകളുമായി അധികാരത്തിലേറിയ എൽ.ഡി.എഫിന് പക്ഷെ, വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നു. പ്രസിഡൻറ്​​ സ്ഥാനം പട്ടികജാതി സംവരണമായിരുന്നു. ഭരണം പകുതി പിന്നിട്ടപ്പോൾ എൽ.ഡി.എഫിൻെറ പ്രസിഡൻറ്​ ചില ആരോപണങ്ങളിൽ മുങ്ങി. അദ്ദേഹത്തിന്​ മെംബർ സ്​ഥാനം രാജിവെക്കേണ്ടി വന്നത്​ ഇടതിന്​ തിരിച്ചടിയായി. തുടർന്ന് ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ എൽ.ഡി.എഫിന് സീറ്റ് നിലനിർത്താനായില്ല. അതോടെ എൽ.ഡി.എഫിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു മെംബർ പോലും ഇല്ലാതായി. യു.ഡി.എഫ്​ മെംബർ പ്രസിഡൻറാകുന്നത് നിസ്സംഗതയോടെ നോക്കിനിൽക്കാനെ ഭരണകക്ഷിയായ എൽ.ഡി.എഫിനായുള്ളൂ. ഇത്തവണ സീറ്റ് വീതം​െവപ്പിൽ എൽ.ഡി.എഫിൽ സി.പി.എമ്മിനുതന്നെയാണ് പ്രാധാന്യം. 20 വാർഡുകളിൽ സി.പി.എം മത്സരിക്കുമ്പോൾ സി.പി.ഐ രണ്ടിലും കേരള കോൺഗ്രസ്​-ബി ഒരു സീറ്റിലുമുണ്ട്​. യു.ഡി.എഫിൽ കോൺഗ്രസിന്​ 19 വാർഡുകളിൽ സ്ഥാനാർഥികളുണ്ട്​. മുസ്​ലിം ലീഗ് നാല് വാർഡുകളിൽ ജനവിധി തേടുന്നു. ആകെ 71 സ്ഥാനാർഥികളുണ്ട്​. 34 പുരുഷന്മാരും 37 സ്​ത്രീകളും. നാലാം വാർഡായ മലങ്കരയിൽ യു.ഡി.എഫിൻെറ സ്ഥാനാർഥി റ്റിജി ചെറുതോട്ടിലാണ്. സി.പി.എമ്മിൻെറ പി.കെ. രാമചന്ദ്രനും ബി.ജെ.പിയുടെ രാജൻ പുഞ്ചവയലും ഇവിടെ ത്രികോണ മത്സരത്തിലാണ്​. അഞ്ച് സ്ഥാനാർഥികളുള്ള ചീരാലിലാണ് കൂടുതൽ പേർ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജനതാദൾ-എസിനെ പിന്തുണച്ച വാർഡാണിത്. ----- വിസ്​തീർണം: 69.38 ച.കി.മീ. ആകെ വോട്ടർമാർ: 36,317 പുരുഷന്മാർ: 17,584 സ്​ത്രീകൾ: 18,731 ട്രാൻസ്​ജെൻഡർ: 2 ....... നിലവിലെ കക്ഷിനില ആകെ വാർഡുകൾ: 23 സി.പി.എം: 13 കോൺഗ്രസ്​: ഏഴ്​ മുസ്​ലിം ലീഗ്: ഒന്ന്​ ജെ.ഡി.എസ്​: ഒന്ന് സ്വതന്ത്രൻ: ഒന്ന് ..........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story