Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകർഷക മുന്നണി...

കർഷക മുന്നണി പ്രകടനപത്രിക പുറത്തിറക്കി

text_fields
bookmark_border
സുൽത്താൻ ബത്തേരി: ജില്ലയിലെ കർഷകർക്കനുകൂലമായ പ്രഖ്യാപനങ്ങളുമായി . ജില്ല, ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് വാർഡുകളിലായി 17 സീറ്റുകളിലാണ് കാർഷിക പുരോഗമന സമിതി പിന്തുണക്കുന്ന കർഷക മുന്നണി സ്ഥാനാർഥികൾ മത്സരിക്കുന്നത്. ജില്ലയിൽ ഉടനീളം ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കും, കർഷകർക്ക് ഐഡൻറിറ്റി നിലനിർത്താൻ എംബ്ലം ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കും, നേന്ത്രക്കായയുടെ തറവില 30 രൂപയായി ഏകീകരിക്കാൻ നേതൃത്വം നൽകും, കാടും നാടും വേർതിരിക്കാനുള്ള നടപടികൾ ശക്തമാക്കും, പന്നിയുൾ​െപ്പടെയുള്ള മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കും, ജനുവരി മുതൽ ജൈവ അരിയും മറ്റ് ഉൽപന്നങ്ങളും പുറത്തിറക്കും, കർഷകർക്ക് സ്വയം വരുമാനം ഉണ്ടാക്കുന്ന നൂതനമായ പദ്ധതികൾക്ക് രൂപം നൽകും, കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാൻ കൊളഗപ്പാറയിൽ വിപണ കേന്ദ്രം ആരംഭിക്കും, കടുവ സങ്കേതം -ബഫർ സോൺ പ്രഖ്യാപനം എന്നിവക്കെതിരെ പോരാട്ടം ശക്തമാക്കും, ആദിവാസികളെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയി, എഫ്.ആർ.എഫ് സംസ്ഥാന ട്രഷറർ ടി. ഇബ്രാഹിമിന് പ്രകടനപത്രിക കൈമാറി പ്രകാശനം ചെയ്തു. വാർത്തസമ്മേളനത്തിൽ നേതാക്കളായ ഡോ. പി. ലക്ഷ്മണൻ, തോമസ്, കെ.പി. യൂസഫ് ഹാജി തുടങ്ങിയവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story