Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജോൺ സുള്ളിവന്റെ പ്രതിമ...

ജോൺ സുള്ളിവന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ജോൺ സുള്ളിവന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു
cancel
മുഖ്യമന്ത്രി ക്ഷേമപദ്ധതികൾ വിതരണം ചെയ്തു ഗൂഡല്ലൂർ: ഊട്ടി നഗരം കണ്ടുപിടിച്ച് ജനവാസയോഗ്യമാക്കിയ ബ്രിട്ടീഷ് കലക്ടർ ജോൺ സുള്ളിവന്റെ പ്രതിമ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഊട്ടിയുടെ 200ാം വാർഷികാഘോഷത്തിന്റെ ഭാഗമായി തയാറാക്കിയ പ്രതിമയും ഫോട്ടോ പ്രദർശനവും മുഖ്യമന്ത്രി നിർവഹിച്ചു. രാജ എം.പി, ധർമലിംഗം വേണുഗോപാൽ എന്നിവർ തയാറാക്കിയ ഊട്ടി 200, 200 ഇയേഴ്സ് ഓഫ് ഊട്ടി എന്ന സുവനീറുകൾ അദ്ദേഹം പ്രകാശനം ചെയ്തു. ഊട്ടി ഗവ. കോളജിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പണിപൂർത്തിയാക്കിയ 56.36 കോടി രൂപയുടെ പദ്ധതികളും ഉദ്ഘാടനം ചെയ്തു. 34.30 കോടിയുടെ പുതിയ പദ്ധതിക്കുള്ള തറക്കല്ലിടലും നിർവഹിച്ചു. 9500 ഗുണഭോക്താക്കൾക്ക് 28.13 കോടിയുടെ ക്ഷേമപദ്ധതികളും മുഖ്യമന്ത്രി വിതരണം ചെയ്തു. സംസ്ഥാന വാർത്ത വിതരണ മന്ത്രി എം.പി. സ്വാമിനാഥൻ, വനം കെ. രാമചന്ദ്രൻ, നീലഗിരി പാർലമൻെറ് അംഗം എ. രാജ, ഊട്ടി എം.എൽ.എ ആർ. ഗണേഷ്, ജില്ല കലക്ടർ എസ്.പി. അംറിത്ത് ഉൾപ്പെടെയുള്ളവരും വിവിധ വകുപ്പ് അധികൃതരും വിവിധ ജനപ്രതിനിധികളും മറ്റും പങ്കെടുത്തു. GDR CM: ശനിയാഴ്ച ഊട്ടി ഗവ. കോളജിൽ നടന്ന ക്ഷേമപദ്ധതികളുടെ വിതരണം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story