Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_righttvm sam66

tvm sam66

text_fields
bookmark_border
തിരുവനന്തപുരം: നഗരത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ രോഗവ്യാപനമുണ്ടാക്കുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 34 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 121 പേരിൽ നിന്ന്​ 24,200 രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല്​ കടകൾക്കെതിരെയും അഞ്ച്​ വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പുതുതായി ക​െണ്ടയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ച തിരുവനന്തപുരം കോർപറേഷനിലെ മുടവൻ മുഗൾ വാർഡിലെ കുന്നുബംഗ്ലാവ് കോളനി, താഴെ കുന്നുബംഗ്ലാവ് കോളനി എന്നീ പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കുന്നുബംഗ്ലാവ് റോഡ്, താഴെ കുന്നുബംഗ്ലാവ് റോഡ്, ഈ കോളനികളിലേക്കുള്ള ഇടവഴികൾ എന്നിവ അടച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ ആരെയും പുറത്തേക്ക് വിടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story