You are here

ട്രഷറി തട്ടിപ്പ്: ഡയറക്ടർക്കും ജോയൻറ്​ ഡയറക്ടർക്കുമെതിരെ സി.പി.​െഎ സംഘടന 

11:46 AM
02/08/2020

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി ത​ട്ടി​പ്പി​ൽ ഡ​യ​റ​ക്ട​ർ​ക്കും ജോ​യ​ൻ​റ്​ ഡ​യ​റ​ക്ട​ർ​ക്കു​മെ​തി​രെ സി.​പി.​ഐ സം​ഘ​ട​ന​യാ​യ ജോ​യ​ൻ​റ് കൗ​ൺ​സി​ൽ. തു​ട​ർ​ച്ച​യാ​യി ട്ര​ഷ​റി ത​ട്ടി​പ്പു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​ശ​യ നി​ഴ​ലി​ലു​ള്ള ട്ര​ഷ​റി ഡ​യ​റ​ക്ട​ർ എ.​എം. ജാ​ഫ​റി​നെ​യും വി​ജി​ല​ൻ​സ്​ ചു​മ​ത​ല​യു​ള്ള ജോ​യ​ൻ​റ്​ ഡ​യ​റ​ക്ട​ർ വി. ​സാ​ജ​നേ​യും സ​ർ​വി​സി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ ഡ​യ​റ​ക്ട​റും ജോ​യ​ൻ​റ്​ ഡ​യ​റ​ക്ട​റും ചേ​ർ​ന്ന്​ സം​ര​ക്ഷി​ക്കു​ന്ന​താ​ണ് തു​ട​ർ​ച്ച​യാ​യ ക്ര​മ​ക്കേ​ടി​ന് കാ​ര​ണം. ച​ങ്ങ​രം​കു​ളം ട്ര​ഷ​റി ത​ട്ടി​പ്പ് കേ​സ്​ പ്ര​തി​യെ സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് എ​തി​രു​നി​ന്ന പൊ​ന്നാ​നി സ​ബ് ട്ര​ഷ​റി ഓ​ഫി​സ​റാ​യ വ​നി​ത​യെ വി​ര​മി​ക്ക​ൽ മാ​സം വ​രെ സ്​​ഥ​ലം​മാ​റ്റം ന​ൽ​കാ​തെ േദ്രാ​ഹി​ച്ച​ത് ഇ​വ​ർ ചേ​ർ​ന്നാ​ണ്. എ​ന്നാ​ൽ ത​ട്ടി​പ്പി​ന്​ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​യാ​യ അ​ന്ന​ത്തെ മ​ല​പ്പു​റം ജി​ല്ല ട്ര​ഷ​റി ഓ​ഫി​സ​റെ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​വി​സി​ൽ തി​രി​ച്ചെ​ടു​ത്ത് സ്വ​ന്തം ജി​ല്ല​യി​ൽ നി​യ​മ​നം ന​ൽ​കു​ക​യും കേ​സ്​ തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തു. ക​ണ്ണൂ​ർ ജി​ല്ല ട്ര​ഷ​റി​യി​ൽ കോ​ൺ​ട്രാ​ക്ട​ർ​ക്ക് ചെ​ക്കി​ൽ കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​ർ​െ​ക്ക​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ത​യാ​റാ​യി​ല്ല. 

കാ​ട്ടാ​ക്ക​ട ജി​ല്ല ട്ര​ഷ​റി​യി​ൽ ഷോ​ർ​ട്ട് പെ​യ്ഡ് ഇ​ൻ​റ​റ​സ്​​റ്റ്​ ആ​യി സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ തു​ക വ​ര​വു​വെ​ച്ച് ത​ട്ടി​യെ​ടു​ത്ത ജീ​വ​ന​ക്കാ​ര​നെ കു​റ്റ​മു​ക്ത​നാ​ക്കി തി​രി​ച്ചെ​ടു​ത്തു. ഇ​ത്ത​ര​ത്തി​ൽ ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ ക്ര​മ​ക്കേ​ട് മ​റ​ച്ചു​വെ​ച്ച്​ സം​ര​ക്ഷി​ക്കു​ന്ന ട്ര​ഷ​റി ഡ​യ​റ​ക്ട​റും ജോ​യ​ൻ​റ്​ ഡ​യ​റ​ക്ട​റും അ​ട​ക്ക​മു​ള്ള​വ​രു​മാ​ണ് എ​റ​ണാ​കു​ളം ജി​ല്ല ട്ര​ഷ​റി​യി​ലെ വ​നി​ത ജീ​വ​ന​ക്കാ​രി​യെ പേ​രെ​ടു​ത്തു​പ​റ​ഞ്ഞ്​ അ​പ​മാ​നി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 
 ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ന് വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന്​ ചെ​യ​ർ​മാ​ൻ ജി. ​മോ​ട്ടി​ലാ​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. വി​ജ​യ​കു​മാ​ര​ൻ നാ​യ​രും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Loading...
COMMENTS