taken ലതക്ക് ഇത് അതിജീവനത്തിൻെറ പോരാട്ടം ശാസ്താംകോട്ട: ലതാ രവിക്ക് ഇത് അതിജീവനത്തിൻെറ പോരാട്ടമാണ്. ഇന്നലെ വരെ ഓട്ടോയിൽ സ്വന്തമായി മത്സ്യവ്യാപാരം നടത്തുന്ന ലത ഇന്ന് എത്തുന്നത് യു.ഡി.എഫ് സാരഥിയായി പോരുവഴി ബ്ലോക്ക് ഡിവിഷനിൽ മത്സരിക്കാൻ. ഒരു വർഷം മുമ്പ് ലതയുടെ ഭർത്താവ് രവി പെട്ടെന്നുള്ള അസുഖംകാരണം മരിച്ചു. പകച്ചുനിൽക്കാതെ ഭർത്താവ് മരിച്ച ഇരുപത്തിയൊമ്പതാം ദിവസം അദ്ദേഹത്തിൻെറ തൊഴിൽ ഏറ്റെടുത്ത് ഇവരും ജീവിതത്തോട് പടവെട്ടാൻ തുടങ്ങി. രണ്ട് പെൺമക്കളാണ് ലതക്കുള്ളത്. മൂത്ത മകൾ രശ്മിയെ ലത ആറ് മാസം മുമ്പ് വിവാഹം കഴിച്ചയച്ചു. ഇളയ മകൾ രേഷ്മ ഡിഗ്രിക്ക് പഠിക്കുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തും തൻെറ എളിയ കഴിവുകൾ ചെലവഴിക്കാൻ സമയം കണ്ടെത്തുന്നുണ്ടിവർ. പ്രതിസന്ധികളിൽ പതറാത്ത ലത മഹിള കോൺഗ്രസ് പോരുവഴി മണ്ഡലം പ്രസിഡൻറാണ്. ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പോരുവഴി മൂന്ന് ഡിവിഷൻ യു.ഡി.എഫ് സാരഥിയും. കഴിഞ്ഞതവണ എൽ.ഡി.എഫും, 2005ൽ യു.ഡി.എഫും വിജയിച്ച സീറ്റാണ്. പട്ടികജാതി വനിത സംവരണമായ ഇവിടെ കനത്ത മത്സരത്തിനാണ് വേദിയാകുന്നത്. നിലവിൽ ഗ്രാമപഞ്ചായത്തംഗമായ രാധയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരരംഗത്തുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2020 11:58 PM GMT Updated On
date_range 2020-11-28T05:28:04+05:30taken ലതക്ക് ഇത് അതിജീവനത്തിെൻറ പോരാട്ടം
text_fieldsNext Story