Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightsupplement

supplement

text_fields
bookmark_border
നാടൻ പലഹാരങ്ങൾ മുതൽ അറേബ്യൻ വിഭവങ്ങൾ വരെ 'ഭാരത് ബേക്കേഴ്‌സ് ആൻഡ്​ റസ്​റ്റാറൻറ്​' അഞ്ചാലുംമൂട് ഐ മാളിൽ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് തേവലക്കര ബാദുഷ കൊല്ലം: 1883 ഡിസംബർ 23നാണ്​ ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് തലശ്ശേരിയിലെ മമ്പള്ളി ബാപ്പു നിർമിച്ചത്. ബ്രിട്ടീഷുകാരനായ പ്ലാ​ൻറർ ബ്രൗൺ സായിപ്പി​ൻെറ നിർദേശപ്രകാരമായിരുന്നു ബാപ്പുവി​ൻെറ കേക്ക് നിർമാണം. ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്ക് നൽകി. അതുപോലൊരു കേക്ക് നിർമിച്ചുതരാമോ എന്ന്​ ചോദിച്ചുവത്രേ. ബാപ്പു ഉണ്ടാക്കിയ കേക്ക് സായിപ്പിനെ ഞെട്ടിച്ചു. അത്ര രുചിയുള്ള കേക്ക് താനിതുവരെ കഴിച്ചിട്ടി​ല്ലെന്നായിരുന്നു സായിപ്പി​ൻെറ അഭിപ്രായം. 1880ൽ ആരംഭിച്ച തലശ്ശേരിയിലെ 'റോയൽ ബിസ്കറ്റ് ഫാക്ടറി'യാണ് കേരളത്തിലെ ആദ്യത്തെ ബേക്കറി. തലശ്ശേരിയിലെ മമ്പള്ളി ബേക്കറിയിൽ തുടങ്ങിയ ബേക്കറി പാരമ്പര്യം തലമുറകളിലൂടെ കേരളം മുഴുവൻ ഒഴുകിപ്പരന്നു. തലശ്ശേരിയിൽ തുടങ്ങിയ ബേക്കറി മഹിമ അഷ്​ടമുടിക്കായലി​ൻെറ തീരമായ അഞ്ചാലുംമൂട്ടിലും. വിശ്വാസം, വിലക്കുറവ്, ഗുണമേന്മ എന്നിവ മുൻനിർത്തി ചുരുങ്ങിയ നാളുകൾ കൊണ്ട് ജനമനസ്സുകളിൽ ഇടംനേടിയ ജില്ലയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ 'ഭാരത് ഹൈപ്പർ മാർക്കറ്റ്' ഗ്രൂപ് കൂടുതൽ പുതിയ സംരംഭങ്ങൾ തുറക്കുന്നതി​ൻെറ ഭാഗമായാണ് അഞ്ചാലുംമൂട് 'ഐ മാളിൽ' ഭാരത് ബേക്കേഴ്‌സ് ആൻഡ്​ റസ്​റ്റാറൻറ്​ വെള്ളിയാഴ്​ച വൈകീട്ട് മൂന്നരക്ക് ഉദ്ഘാടനം ചെയ്യുന്നത്. ശുദ്ധമായ വെളിച്ചെണ്ണയിൽ തയാറാക്കിയ തനിനാടൻ പലഹാരങ്ങൾ മുതൽ അറേബ്യൻ തനിമ നഷ്​ടപ്പെടാതെയുള്ള ഷവർമ, മന്തി, ഷവായി, അൽഫഹാം ഉൾ​െപ്പടെ രുചിവൈവിധ്യങ്ങളുടെ വിപുലമായ കലവറ തന്നെയാണ് ഭാരത് ബേക്കേഴ്‌സ് ഒരുക്കിയിരിക്കുന്നത്. കൊതിയൂറും പലഹാര പെരുമയുമായിട്ടാണ് ഭാരത് ബേക്കേഴ്‌സ് അഞ്ചാലുംമൂട്ടിൽ പ്രവർത്തനം ആരംഭിക്കുന്നത്. വൃത്തിയുള്ള അന്തരീക്ഷത്തിൽ സ്വന്തം ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന ഗുണനിലവാരമുള്ള വിഭവങ്ങളാണ് ഇവിടെ ലഭിക്കുക. ആരോഗ്യകരമായ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്ക് നൽകുക എന്ന വീക്ഷണത്തോടെ ആരംഭിക്കുന്ന 'ഭാരത് ബേക്കേഴ്‌സ് ആൻഡ്​ റസ്​റ്ററാറൻറ്​' അഞ്ചാലുംമൂട്ടിലെ ജനങ്ങൾക്ക് പുതുമ നിറക്കുന്ന രുചിയേറും വിഭവങ്ങൾ വിളമ്പുന്ന നാളുകളായിരിക്കും സമ്മാനിക്കുക. 2017 ഏപ്രിൽ മുതൽ തേവലക്കര ചേന്നങ്കര ജങ്​ഷനിൽ ​പ്രവർത്തിക്കുന്ന ഭാരത് ഹൈപ്പർ മാർക്കറ്റിന്​ iso അംഗീകാരവും നേടാൻ കഴിഞ്ഞിട്ടുണ്ട്. കീശചോരാതെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഉന്നത ഗുണനിലവാരത്തോടെ ഉപഭോക്താക്കളിൽ എത്തിക്കുന്നതാണ് ഭാരതിനെ മറ്റ്​ സ്ഥാപനങ്ങളിൽനിന്ന്​ വ്യത്യസ്ഥമാക്കുന്നത്. അഞ്ചാലുംമൂട്, കൊട്ടാരക്കര, കൊല്ലം പള്ളിമുക്ക് ​െഎമാളുകളിൽ ഭാരത് ഹൈപ്പർ മാർക്കറ്റി​ൻെറ പുതിയ ശാഖകളും അഞ്ചാലുംമൂട് ഐ മാളിൽ 'ഭാരത് മക്കാനി റസ്​റ്റാറൻറ്​', അജ്‌മി ബ്രോസ്​റ്റഡ് ചിക്കൻ' എന്നീ സ്ഥാപനങ്ങളും ഉടൻ പ്രവർത്തനം ആരംഭിക്കും. കൊല്ലം ഹൈസ്‌കൂൾ ജങ്​ഷന്‌ സമീപമുള്ള ഭാരത് ഹൈപ്പർ മാർക്കറ്റും, ഭാരത് ടൂർസ് ആൻഡ്​ ട്രാവൽസും സഹോദര സ്ഥാപനങ്ങളാണ്. photo file name: തേവലക്കര ബാദുഷ thevalakkara badusha photo Advt.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story