You are here

കു​ട്ടി​പൊ​ലീ​സും സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യും കൈ​കോ​ര്‍ത്തു, കു​ഞ്ഞു​സ​ഹോ​ദ​ര​ങ്ങ​ള്‍ക്ക്  വീ​ട് സ്വ​ന്തം

12:02 PM
02/08/2020
student-police-cadet

ആ​റ്റി​ങ്ങ​ല്‍: അ​വ​ന​വ​ഞ്ചേ​രി ഗ​വ.​ഹൈ​സ്‌​കൂ​ളി​ലെ കു​ട്ടി​പൊ​ലീ​സും ‘എ​​െൻറ നാ​ട് ഊ​രു​പൊ​യ്ക’  സ​മൂ​ഹ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യും കൈ​കോ​ര്‍ത്തു, കു​ഞ്ഞു​സ​ഹോ​ദ​ര​ങ്ങ​ള്‍ക്ക് പെ​രു​ന്നാ​ള്‍ സ​മ്മാ​ന​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് സ്വ​ന്ത​മാ​യി. മു​ത്ത​ശ്ശി​ക്കൊ​പ്പം ക​ഴി​യു​ന്ന അ​വ​ന​വ​ഞ്ചേ​രി ഗ​വ.​ഹൈ​സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സു​കാ​ര​നും അ​വ​​െൻറ അ​നു​ജ​നും ചോ​ര്‍ന്നൊ​ലി​ക്കു​ന്ന അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത കൂ​ര​യി​ല്‍നി​ന്ന് ഇ​തോ​ടെ മോ​ച​ന​മാ​യി. 
അ​വ​ന​വ​ഞ്ചേ​രി ഗ​വ.​ഹൈ​സ്‌​കൂ​ളി​ലെ സ്​​റ്റു​ഡ​ൻ​റ്​ പൊ​ലീ​സ് കാ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ‘എ​​െൻറ നാ​ട് ഊ​രു​പൊ​യ്ക’​യും ചേ​ര്‍ന്നാ​ണ് ഇ​വ​ര്‍ക്ക് വീ​ട് വെ​ച്ചു​ന​ല്‍കി​യ​ത്.

ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ സ​ന്ദ​ര്‍ശി​ച്ച് അ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ മ​ന​സ്സി​ലാ​ക്കാ​നാ​ണ് ഈ ​വീ​ട്ടി​ല്‍ കാ​ഡ​റ്റു​ക​ള്‍ എ​ത്തി​യ​ത്. വാ​ർ​ധ​ക്യ​ത്താ​ല്‍ വി​ഷ​മ​ത​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന മു​ത്ത​ശ്ശി​യു​ടെ മാ​ത്രം ത​ണ​ലി​ല്‍ ക​ഴി​യു​ന്ന കു​ഞ്ഞു സ​ഹോ​ദ​ര​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ അ​വ​ര്‍ ആ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ സു​മ​ന​സ്സു​ക​ളാ​യ ‘എ​​െൻറ നാ​ട്  ഊ​രു​പൊ​യ്ക’ സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​മാ​യി ഒ​രു​മി​ക്കു​ക​യാ​യി​രു​ന്നു. മേ​ല്‍ക്കൂ​ര​യും ചു​വ​രു​ക​ളും മാ​റ്റി​പ്പ​ണി​ത് ച​ളി​വെ​ള്ളം നി​റ​ഞ്ഞ ത​റ ശ​രി​യാ​ക്കി ചു​വ​രു​ക​ള്‍ ചാ​യം പൂ​ശി മ​നോ​ഹ​ര​മാ​ക്കി ന​ല്‍കു​ക​യാ​യി​രു​ന്നു.

ഇ​തി​നു​പു​റ​മെ പ​ഠ​ന​സൗ​ക​ര്യ​ത്തി​നാ​യി മേ​ശ​യും ക​സേ​ര​ക​ളും പു​സ്ത​ക​ങ്ങ​ളും വാ​ങ്ങി​ന​ല്‍കി. ഒ​പ്പം വീ​ടി​​െൻറ വൈ​ദ്യു​തീ​ക​ര​ണ​വും പൂ​ര്‍ത്തി​യാ​ക്കി. പു​ന​ര്‍നി​ർ​മി​ച്ച വീ​ടി​​െൻറ താ​ക്കോ​ല്‍ സ്​​റ്റു​ഡ​ൻ​റ്​ പൊ​ലീ​സ് കാ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ജി​ല്ല നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ വി.​എ​സ്. ദി​ന​രാ​ജ് ക​ഴി​ഞ്ഞ​ദി​വ​സം കു​ടും​ബ​ത്തി​ന് കൈ​മാ​റി. സ്‌​കൂ​ള്‍ പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ എ​ല്‍.​ആ​ര്‍. മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് ടി.​ടി. അ​നി​ലാ​റാ​ണി, അ​നി​ല്‍രാ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ പ്ര​വ​ര്‍ത്ത​ക​ര്‍, ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഓ​ഫി​സ​ര്‍ എ​ന്‍. സാ​ബു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
 

Loading...
COMMENTS