You are here

ചാകരക്കാലം വറുതിയിൽ; തീരദേശം പട്ടിണിയുടെ പിടിയില്‍ 

  • ഇ​ള​വു​ക​ൾ ല​ഭി​ച്ചാ​ലും ഗു​ണം ല​ഭി​ക്കി​ല്ലെ​ന്ന ഭീ​തി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

11:57 AM
02/08/2020
sea

പൂ​ന്തു​റ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​യി​ട്ട്​ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി. ഇ​തോ​ടെ തീ​ര​ത്ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലാ​യി. ഇ​ട​ക്ക് ചി​ല സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ ന​ല്‍കി​യ ഭ​ക്ഷ​ണ​കി​റ്റു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു ഏ​ക ആ​ശ്ര​യം. പ​ല​കു​ടും​ബ​ങ്ങ​ളി​ലും കു​ട്ടി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ പോ​ഷ​കാ​ഹാ​രം കൊ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. സം​സ്ഥാ​ന​ത്ത് ട്രോ​ളി​ങ്​ നി​രോ​ധ​നം ആ​രം​ഭി​ക്കു​ന്ന ജൂ​ണ്‍ മാ​സം മു​ത​ല്‍ ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ  പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ചാ​ക​ര​ക്കാ​ല​മാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ കോ​വി​ഡ് കൊ​ണ്ടു​പോ​യി ഇ​വ​രു​ടെ ചാ​ക​ര​ക്കാ​ലം.  മ​ഴ​ക്കാ​ല​ത്ത് ക​ട​ല്‍ഇ​ള​കി​മ​റി​യു​ന്ന​തും വ​ലി​യ​ബോ​ട്ടു​ക​ള്‍ക്ക് ക​ട​ലി​ല്‍ ഇ​റ​ങ്ങാ​നു​ള്ള നി​രോ​ധ​ന​വും കാ​ര​ണം ഉ​ള്‍ക്ക​ട​ലി​ല്‍ നി​ന്നും മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ തീ​ര​ക്ക​ട​ലി​ല്‍ എ​ത്തി. തു​ട​ക്ക​ത്തി​ല്‍ മ​ത്സ്യം ധാ​രാ​ള​മാ​യി വി​ഴി​ഞ്ഞ​ത്ത് നി​ന്നും കി​ട്ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് നി​ര്‍ദേ​ശം എ​ത്തി​യ​തോ​ടെ വ​ള്ള​ങ്ങ​ള്‍ ക​ര​ക്ക് ഒ​തു​ങ്ങി. 

അ​ഞ്ചാം തീ​യ​തി മു​ത​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ക​ട​ലി​ല്‍ പോ​കാ​മെ​ന്നും എ​വി​ടെ നി​ന്ന് പോ​കു​ന്നു​വോ ആ​വി​േ​ട​ക്കു​ത​ന്നെ തി​രി​ച്ച് വ​ന്ന് മ​ത്സ്യം വി​ല്‍ക്ക​ണ​മെ​ന്നു​മാ​ണ് നി​ര്‍ദേ​ശം. 
എ​ന്നാ​ല്‍ ഇ​ത് പൂ​ന്തു​റ, വ​ലി​യ​തു​റ ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും. മ​ണ്‍സൂ​ണ്‍കാ​ല​ത്ത് ഇൗ ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ക​ട​ലി​ല്‍ വ​ള്ള​മി​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്​ കാ​ര​ണം ഇ​വി​ടെ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​ള്ള​ങ്ങ​ളു​മാ​യി വി​ഴി​ഞ്ഞ​ത്ത് ചെ​ന്ന് അ​വി​ടെ നി​ന്നാ​ണ് ക​ട​ലി​ല്‍ പോ​യി​രു​ന്ന​ത്. തി​രി​കെ  വ​ള്ളം വി​ഴി​ഞ്ഞ​ത്ത് ത​ന്നെ അ​ടു​പ്പി​ച്ച ശേ​ഷം കി​ട്ടു​ന്ന മ​ത്സ്യ​ങ്ങ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ സ്വ​ന്തം ക​ട​പ്പു​റ​ങ്ങ​ളി​ല്‍ എ​ത്തി​ച്ചാ​ണ് വി​ല്‍പ​ന. 

ഇൗ ​ഭാ​ഗ​ത്ത് ഉ​ള്ള​വ​രു​ടെ വ​ള്ള​ങ്ങ​ള്‍ എ​ല്ലാം വി​ഴി​ഞ്ഞ​ത്ത് കി​ട​ക്കു​ക​യാ​ണ്. ക​ട​ലി​ല്‍പോ​കാ​ന്‍ നി​ര്‍ദേ​ശം കി​ട്ടി​യാ​ലും ക​െ​ണ്ട​യ്​​ൻ​മ​െൻറ്​ സോ​ണി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് പോ​കാ​ന്‍ ക​ഴി​യാ​ത്ത​ത്​ ഇ​വ​ര്‍ക്ക് ക​ന​ത്ത ത​രി​ച്ച​ടി​യാ​കും. ഇൗ ​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ തീ​ര​ങ്ങ​ള്‍ ന​ഷ്​​ട​മാ​യ​ത് കാ​ര​ണം ഇ​വ​ര്‍ക്ക് ക​മ്പ​വ​ല​യും വ​ലി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​മ്പ്​​ വ​ലി​യ​തു​റ ക​ട​ല്‍പാ​ല​ത്തി​ന് മു​ക​ളി​ല്‍ വ​ള്ള​ങ്ങ​ള്‍ കൊ​ണ്ടു​പോ​യി ക​ട​ലി​ലേ​ക്ക് ത​ള്ളി​യി​ടു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​തി​നും ക​ഴി​യി​ല്ല. പൊ​ഴി​യൂ​ര്‍ മു​ത​ല്‍ അ​ഞ്ചു​തെ​ങ്ങ് വ​രെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത​മ​ത്സ്യ​മേ​ഖ​ല മാ​സ​ങ്ങ​ളാ​യി പ​ട്ടി​ണി​യു​ടെ പി​ടി​യി​ലാ​ണ്. 

Loading...
COMMENTS