You are here

വൈദ്യുതാഘാതമേറ്റ കുഞ്ഞിനെ രക്ഷിച്ച പൊലീസുകാരന് അഭിനന്ദനപ്രവാഹം

12:09 PM
02/08/2020
police

ചവറ: വൈദ്യുതാഘാതമേറ്റ് പിടഞ്ഞ കുരുന്നിനെ സാഹസികമായി രക്ഷപ്പെടുത്തിയ എ.എസ്.ഐക്ക് അഭിനന്ദന പ്രവാഹം. ചവറ പന്മന ഇടപ്പള്ളിക്കോട്ട ഫോർ എസ് മൻസിലിൽ സജി- അനീഷ ദമ്പതികളുടെ മകൾ ആറ് വയസ്സു കാരി ആദിലയെയാണ് നീണ്ടകര കോസ്​റ്റൽ സ്​റ്റേഷനിലെ എ.എസ്.ഐ ടി.എ. അസീം സാഹസികമായി രക്ഷപ്പെടുത്തിയത്.

കഴിഞ്ഞദിവസം വൈകീട്ട് കൂട്ടുകാരോടൊപ്പം വീടിന് സമീപം കളിക്കവേ മതിലിന് മുകളിലേക്ക് കയറിയ ആദില വൈദ്യുതിത്തൂണിൽ നിന്നും തെരുവ് വിളക്കിലേക്ക് ബന്ധിപ്പിക്കുന്ന വയറിൽ പിടിച്ചപ്പോൾ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. 

കൂട്ടുകാർ നിലവിളിച്ചത് കേട്ട് സമീപത്ത് താമസിക്കുന്ന അസീം ഓടിയെത്തി റബർ ഷീറ്റുകൊണ്ട് അടിച്ച് വൈദ്യുതിവയറിൽ നിന്ന്​ കുട്ടിയെ വേർപെടുത്തി. ബോധരഹിതയായി വീണ കുട്ടിക്ക് കൃത്രിമശ്വാസം നൽകി ആംബുലൻസ് വരുത്തി ചവറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. സമയോചിതമായ ഇടപെടൽ കൊണ്ടാണ് കു​ട്ടിയെ രക്ഷിക്കാനായതെന്ന്​ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. നീതു ജലാൽ പറഞ്ഞു. അസീമി​​െൻറ സഹോദരങ്ങളായ ടി.എ. നിസാറും ടി.എ. നജീബും സ്പെഷൽ ബ്രാഞ്ച് എസ്.ഐമാരാണ്.

Loading...
COMMENTS