Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 5:28 AM IST Updated On
date_range 12 Aug 2020 5:28 AM ISTP07 Change the file
text_fieldsbookmark_border
ശ്രീനിവാസ മൂർത്തി എന്നത് മാറ്റി ഗുപ്ത ആക്കിയതാണ് മാറ്റം. ഈഫയൽ ഉപയോഗിക്കുക അപകടത്തിൽ മരിച്ച ഭാര്യയെ 'വീട്ടിലെത്തിച്ച്' ശ്രീനിവാസ ഗുപ്ത സ്വന്തം ലേഖകൻ ബംഗളൂരു: വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ സ്വപ്നമായിരുന്ന പുതിയ വീടിൻെറ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യാതിഥിയായി 'ഭാര്യയെ' തന്നെ സ്വീകരണമുറിയിലെത്തിച്ച് ശ്രീനിവാസ ഗുപ്ത. കൊപ്പാൽ സ്വദേശിയായ വ്യവസായി 57കാരനായ ശ്രീനിവാസ ഗുപ്തയാണ് ഭാര്യ മാധവിയുടെ ജീവൻ തുടിക്കുന്ന പ്രതിമ പുതിയ വീട്ടിലെ സ്വീകരണ മുറിയിൽ സ്ഥാപിച്ചത്. ആഗസ്റ്റ് എട്ടിനാണ് പുതിയ വീടിൻെറ ഗൃഹപ്രവേശനം നടന്നത്. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയവർ സ്വീകരണ മുറിയിലെ വെള്ളനിറത്തിലുള്ള സോഫയിൽ പിങ്ക് സിൽക്ക് സാരിയുമുടുത്ത് സ്വർണാഭരണങ്ങളണിഞ്ഞ് നിറപുഞ്ചിരിയോടെയിരിക്കുന്ന ശ്രീനിവാസ മൂർത്തിയുടെ ഭാര്യ മാധവിയെ കണ്ട് ഞെട്ടി. അടുത്തെത്തി പരിശോധിച്ചപ്പോഴാണ് സിലിക്കണിൽ തീർത്ത മനോഹരമായ പ്രതിമയാണെന്ന് തിരിച്ചറിഞ്ഞത്. 'ഭാര്യ'ക്കൊപ്പം ചേർന്നിരുന്ന് ശ്രീനിവാസ ഗുപ്ത തന്നെ, പ്രതിമ സ്ഥാപിച്ചതിനെക്കുറിച്ച് അതിഥികളോട് വിശദീകരിച്ചു. 2017ൽ തിരുപ്പതിയിലേക്കുള്ള യാത്രയിൽ കോലാറിലുണ്ടായ കാറപകടത്തിലാണ് ശ്രീനിവാസ ഗുപ്തയുടെ ഭാര്യ മാധവി മരിച്ചത്. രണ്ടു പെൺമക്കളും കാർ ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വന്തമായി മനോഹരമായ വീടുണ്ടാക്കണമെന്ന സ്വപ്നം മാധവി പലപ്പോഴായി ശ്രീനിവാസ ഗുപ്തയോട് പങ്കുവെച്ചിരുന്നു. പുതിയ വീട്ടിൽ മാധവിയുടെ ഒാർമകൾ നിലനിർത്തണമെന്ന ആഗ്രഹമാണ് പ്രതിമ നിർമാണത്തിലെത്തിയത്. ശ്രീനിവാസ ഗുപ്തയോടൊപ്പം മാധവി ഇരിക്കുന്ന ചിത്രമാണ് പ്രതിമ നിർമിക്കാനായി ഉപയോഗിച്ചത്. ''അവളില്ലെങ്കിലും ഈ പ്രതിമ എന്നും ഈ വീട്ടിൽ അവളുടെ സാന്നിധ്യം ഉറപ്പാക്കും'' -ശ്രീനിവാസ ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story