Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപു​രം

തിരുവനന്തപു​രം

text_fields
bookmark_border
ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കണം -പ്രേമചന്ദ്രന്‍ : ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി തുറന്ന്​ പ്രവർത്തിപ്പിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന മാനേജ്മൻെറിനെതിരെ നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. വേളി, തോന്നയ്ക്കല്‍ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറികള്‍ പൂട്ടിയിടാന്‍ ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനപരമാണ്. കമ്പനി പടിക്കല്‍ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി എംപ്ലോയീസ് യൂനിയന്‍ നടത്തിവരുന്ന സമരപരിപാടികളുടെ രണ്ടാം ഘട്ടം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ വര്‍ക്കിങ്​ പ്രസിഡൻറ്​ അഡ്വ. കെ.ജി. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ. ജയകുമാര്‍, ജില്ല പ്രസിഡൻറ്​ എം. പോള്‍, അനില്‍ എന്നിവര്‍ സംസാരിച്ചു. പ്ലസ്​ ടു പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടിയ യൂനിയന്‍ അംഗം എസ്. സുനില്‍കുമാറി​ൻെറ മകള്‍ എസ്.ആര്‍. സൂര്യയെ ആദരിച്ചു.
Show Full Article
TAGS:
Next Story