You are here

വധശ്രമം: വിദേശത്തേക്കുകടന്ന  പ്രതി പിടിയില്‍

12:23 PM
02/08/2020
murder-attempt

കൊട്ടാരക്കര: കാർ തടഞ്ഞുനിർത്തി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ വിദേശത്തേക്കുകടന്ന ​​​കേസിൽ രണ്ടാംപ്രതി പിടിയില്‍. കൊല്ലം കടപ്പാക്കട പോളച്ചിറ വയലില്‍ പുത്തന്‍വീട്ടില്‍ മാഹിനാണ് (41) തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് അറസ്​റ്റിലായത്.

പത്തനംതിട്ട അടൂര്‍ കണ്ണംകോട് നാലുതുണ്ടില്‍ വടക്കതില്‍ വീട്ടില്‍ ഷെബീറിനെയാണ് (40) പ്രതിയും കൂട്ടാളികളും ആക്രമിച്ചത്. സംഭവത്തിനുശേഷം രണ്ടാംപ്രതിയായ മാഹിന്‍ വിദേശത്തേക്ക് കടന്നിരുന്നു. കേസിലെ മറ്റെല്ലാ പ്രതികളും നേരത്തേ അറസ്​റ്റിലായി.

Loading...
COMMENTS