Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightlead തലസ്​ഥാനം​ കൂടുതൽ...

lead തലസ്​ഥാനം​ കൂടുതൽ ചുവന്നു

text_fields
bookmark_border
*36 പഞ്ചായത്തുകളിൽ എൽ.ഡി.എഫ്​ മേധാവിത്വം, 14 ഇടത്ത്​ ഏറ്റവുംവലിയ ഒറ്റകക്ഷി *ജില്ല പഞ്ചായത്തിൽ 26ൽ 20ഉം നേടി ഭരണം നിലനിർത്തി തിരുവനന്തപുരം: തലസ്​ഥാന ജില്ലയിൽ എൽ.ഡി.എഫിന്​ മികച്ച വിജയം. കോർപറേഷനിലും ജില്ല പഞ്ചായത്തിലും 11 ബ്ലോക്ക്​ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും വ്യക്​തമായ മേധാവിത്വം സ്​ഥാപിച്ചാണ്​ ​ഇടതുമുന്നണിയുടെ​​ തേരോട്ടം. നാല്​ മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണത്തിൽ മോധാവിത്വവും രണ്ടിടത്ത്​ ഏറ്റവുംവലിയ ഒറ്റകക്ഷിയുമായി. നിലവിലെ സീറ്റുകൾ നിലനിർത്തിയതിനൊപ്പം കൂടുതൽ സീറ്റുകൾ എതിരാളികളിൽനിന്ന്​ പിടിച്ചെടുക്കാനായി എന്നതാണ്​ ഇടതുമുന്നണിയുടെ നേട്ടം. കോർപറേഷൻ ഭരണം പിടിക്കാൻ പുറപ്പെട്ട ബി.ജെ.പി​യെ കഴിഞ്ഞ തവണ​യിലെ 35ൽ തളച്ചതിനൊപ്പം ഒറ്റക്ക്​ ഭരിക്കാനുള്ള 52 സീറ്റും അക്കൗണ്ടിലുറപ്പിച്ചാണ്​ ഇടതുമുന്നണി കോർപറേഷൻ പിടിച്ചത്​. മേയർ സ്​ഥാനാർഥിയും മുൻ മേയറുമടക്കം പരാജയപ്പെട്ടത്​ കല്ലുകടിയാകു​േമ്പാഴും തൂക്കുസഭയുടെ കയ്പു​നീരനുഭവിക്കാതെ അഞ്ചുകൊല്ലം ഒറ്റക്ക്​ ഭരിക്കാമെന്ന വലിയ ആശ്വാസം ഇടതുമുന്നണിക്കുണ്ട്​. 26ൽ 20 ഡിവിഷനുകളും നേടിയാണ്​ ജില്ല പഞ്ചായത്ത്​ ഭരണം ഇടതുമുന്നണി കൈപ്പിടിയിലുറപ്പിച്ചത്​. അട്ടിമറി പ്രതീക്ഷയുമായാണ്​ യു.ഡി.എഫ്​ മത്സരരംഗത്തുണ്ടായിരുന്ന​െതങ്കിലും ക​ഴിഞ്ഞതവണയിലെ ആറ്​ സീറ്റിൽ തന്നെ പരിമിതപ്പെട്ടു. ബി.ജെ.പിക്കാക​െട്ട കൈയിലുണ്ടായിരുന്ന ഒരു സീറ്റ്​ കൈ​േമാശം വന്നെന്ന്​ മാത്രമല്ല, ഇൗ സീറ്റ്​ നിലനിർത്താൻ നിയോഗിച്ച​ മുൻ ജില്ല പ്രസിഡൻറ്​ എസ്​. സു​േരഷ്​ പരാജയപ്പെട്ടതും ഇരട്ട പ്രഹരമായി. ബി.ജെ.പിയിൽനിന്ന്​ എൽ.ഡി.എഫാണ്​ സീറ്റ്​ പിടിച്ചെടുത്തത്​. ​ 73 ഗ്രാമപഞ്ചായത്തുകളിൽ 36 എണ്ണത്തിൽ എൽ.ഡി.എഫു​ം 10ൽ യു.ഡി.എഫും ഒന്നിൽ ബി.ജെ.പിയും ഒറ്റക്ക്​ ഭരിക്കാൻ ഭൂരിപക്ഷം നേടി. രണ്ടിടത്ത്​​ കക്ഷിനില തുല്യമാവുകയും ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്​തു. ആർക്കും ഭൂരിപക്ഷമില്ലാത്ത 14 പഞ്ചായത്തുകളിൽ ഇടതുമുന്നണിയാണ്​ ഏറ്റവ​ും വലിയ ഒറ്റക്കക്ഷി. ഇത്തരത്തിൽ ഏഴ്​ പഞ്ചായത്തുകളിൽ യു.ഡി.എഫും നാലിടത്ത്​ ബി.ജെ.പിയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്​. ഒറ്റക്കക്ഷി മേധാവിത്വം കൂടി കൂട്ടു​േമ്പാൾ സി.പി.എമ്മിന്​ 55 പഞ്ചായത്തുകളിലാണ്​ ആധിപത്യം. യു.ഡി.എഫിന്​ 11 ഇടത്തും ബി.ജെ.പിക്ക്​ നാലിടത്തും മേധാവിത്വം കിട്ടും. നിലവിൽ 48 പഞ്ചായത്തുകളിലായിരുന്നു​ ഇടതുമുന്നണി ഭരണം​. അതേസമയം 22 പഞ്ചായത്തുകൾ കൈയിലുണ്ടായിരുന്ന യു.ഡി.എഫ്​ 11ലേക്ക്​ ചുരുങ്ങി. ബി.ജെ.പിയാക​െട്ട മൂന്നിൽനിന്ന്​ നാല്​ പഞ്ചായത്തുകളിലേക്ക്​ നില മെച്ചപ്പെടുത്തി. കല്ലിയൂർ, വിളവൂർക്കൽ, വെങ്ങാനൂർ എന്നിങ്ങനെ മൂന്ന്​ പഞ്ചായത്തുകളിലായിരുന്നു​ ബി.ജെ.പി ഭരണം​. ഇവിടെ മൂന്നിടത്തും ഒറ്റക്ക്​ ഭരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്ക്​ ലഭിച്ചിട്ടില്ല. വിളവൂർക്കലിൽ ആർക്കും ഭൂരിപക്ഷമില്ല. വെങ്ങാനൂർ എൽ.ഡി.എഫ്​ പിടിച്ചെടുത്തു. പകരം ഇടതുമുന്നണിയുടെ കൈവശമുണ്ടായിരുന്ന കരവാരം പഞ്ചായത്താണ്​ ഒറ്റക്ക്​ ഭരിക്കാനുള്ള ഭൂരിപക്ഷം നേടി ബി.ജെ.പി പിടിച്ചെടുത്തത്​​. ഇതിനുപുറമേ ആർക്കും ഭൂരിപക്ഷമില്ലാത്ത കല്ലിയൂർ, കള്ളിക്കാട്​, മുദാക്കൽ എന്നിവിടങ്ങളിലാണ്​ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത്​. ആറ്റിങ്ങൽ, വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട്​ മുനിസിപ്പാലിറ്റികളിൽ ഇടതുമുന്നണി ആധിപത്യം നിലനിർത്തി. ആറ്റിങ്ങലിൽ ​31ൽ 18 സീറ്റും നേടിയാണ്​ എൽ.ഡി.എഫ്​ ഭരണമുറപ്പിച്ചത്​. ഇവിടെ ഏഴ്​ സീറ്റ്​ നേടി ബി.ജെ.പി​ രണ്ടാംസ്​ഥാനത്തെത്തി​. ആറ്​ സീറ്റുമായി യു.ഡി.എഫ്​ മൂന്നാമതാണ്​. നെടുമങ്ങാട്​ 39ൽ 27ഉം എൽ.ഡി.എഫിനാണ്​. ഇഞ്ചോടിച്ച്​ പോരാട്ടം നടന്ന നെയ്യാറ്റിൻകരയിൽ ഒരു സീറ്റ്​ വ്യത്യാസത്തിലാണ്​ യു.ഡി.എഫും എൽ.ഡി.എഫുമുള്ളത്​. 44 ൽ 18 എൽ.ഡി.എഫും 17 ഇടത്ത്​ യു.ഡി.എഫും. ആർക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ എൽ.ഡി.എഫാണ്​ ഏറ്റവുംവലിയ ഒറ്റക്കക്ഷി. ഒമ്പതിടത്ത്​ ബി.ജെ.പിയും ജയിച്ചു. 33 വാർഡുകളുള്ള വർക്കലയിൽ ആർക്കും ഭൂരിപക്ഷമില്ല. 12 ഇടത്ത്​ എൽ.ഡി.എഫ്​ വിജയിച്ച ഇവിടെ രണ്ടാംസ്​ഥാനത്ത്​ 11 സീറ്റ്​ ​േനടിയ ബി​.ജെ.പിയാണ്​. യു.ഡി.എഫിന്​ ഏഴ്​ സീറ്റാണ്​ ഇവിടെയുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story