Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 5:28 AM IST Updated On
date_range 26 July 2020 5:28 AM ISTLEAD ശംഖുംമുഖം ബീച്ച് റോഡ് പൂർണമായും തകർന്നു
text_fieldsbookmark_border
വീടുകൾ സംരക്ഷിക്കുന്നതിനും താൽക്കാലിക തടയണ കെട്ടുന്നതിനും മൂന്നുലക്ഷം രൂപ അനുവദിച്ചതായി മേയർ ബീച്ച് സംരക്ഷണത്തിനും റോഡ് നിർമാണത്തിനുമുള്ള നാലരക്കോടി രൂപയുടെ പദ്ധതി ടെൻഡർ നടപടി പൂർത്തിയായെന്ന് മന്ത്രി തിരുവനന്തപുരം: ശക്തമായ കടലാക്രമണത്തിൽ ശംഖുംമുഖം ബീച്ച് റോഡ് പൂർണമായും തകർന്നു. ശനിയാഴ്ച ഉച്ചക്കാണ് നേരത്തേ പാതി തകർന്ന ബീച്ച് റോഡിൻെറ ബാക്കിഭാഗവും തകർന്നുവീണത്. കടലാക്രമണത്തിൽ റോഡിൻെറ പകുതി തകർന്നതോടെ രണ്ടുദിവസം മുമ്പ് റോഡിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു. ബാരിക്കേഡ് കെട്ടി റോഡ് അടച്ചിട്ടിരിക്കുകയാണ്. ശംഖുംമുഖം എയർകാർഗോ കോംപ്ലക്‌സിന് സമീപത്തെ ഇടറോഡ് വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ തിരയടിയിൽ ബാക്കി റോഡും വിണ്ടുകീറിത്തുടങ്ങിയിരുന്നു. റോഡിൻെറ അടിഭാഗത്തുള്ള മണൽ തിരയടിയിൽ ഇളകി. ഇതിനു പിന്നാലെയാണ് ശനിയാഴ്ച റോഡ് പൂർണമായും തകർന്നത്. റോഡ് തകർന്ന സ്ഥലം കഴിഞ്ഞദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചിരുന്നു. കല്ല് കിട്ടാത്തതിനാലാണ് കടൽഭിത്തി നിർമാണം വൈകുന്നതെന്നും ശംഖുംമുഖം ബീച്ച് സംരക്ഷണത്തിനും റോഡ് നിർമാണത്തിനുമായുള്ള നാലരക്കോടി രൂപയുടെ പദ്ധതി ടെൻഡർ നടപടി പൂർത്തിയായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണം മൂലം പ്രശ്നങ്ങൾ നേരിടുന്ന വെട്ടുകാട്, ശംഖുംമുഖം, വലിയതുറ വാർഡുകളിൽ വീടുകൾ സംരക്ഷിക്കുന്നതിനുള്ള താൽക്കാലിക തടയണ കെട്ടുന്നതുൾപ്പെടെ ജനകീയ പ്രവർത്തനങ്ങളെ സഹായിക്കാൻ ആദ്യഘട്ടമായി നഗരസഭ മൂന്നുലക്ഷം രൂപ അനുവദിച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story