NO MODEM നെടുമങ്ങാട്: നഗരസഭ ചെയർമാനായിരുന്ന ചെറ്റച്ചൽ സഹദേവൻ വീണ്ടും അണിയറയിലേക്ക്. ആറു പതിറ്റാണ്ടായി സി.പി.എമ്മിനൊപ്പമാണ് സഹദേവൻെറ ജീവിതം. അധികാരത്തിലേറാൻ അവസരങ്ങൾ നിരവധിയുണ്ടായിട്ടും ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. എന്നും അണിയറയിൽനിന്ന് കരുക്കൾ നീക്കാനായിരുന്നു താൽപര്യം. ഒടുവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി നിർബന്ധത്തിന് വഴങ്ങി നെടുമങ്ങാട് നഗരസഭയിലെ പുലിപ്പാറ വാർഡിൽനിന്ന് ജനവിധിതേടി. കന്നിയങ്കത്തിൽതെന്ന വിജയം തുണച്ചതോടെ നഗരസഭ ചെയർമാനായി. കാലാവധി പൂർത്തിയായതോടെ വീണ്ടുമൊരംഗത്തിന് മുതിരാതെ അണിയറയിലേക്ക് പിൻവാങ്ങുകയാണ് അദ്ദേഹം. വിതുര ചെറ്റച്ചലിൽ ജനിച്ച് പാർട്ടി പ്രവർത്തനം ആരംഭിച്ച ചെറ്റച്ചൽ സഹദേവൻ 1970 ലാണ് നെടുമങ്ങാെട്ടത്തിയത്. അന്നുമുതൽ വീടും കുടുംബവുമൊക്കെ പാർട്ടി ഒാഫിസായി. കെ.എസ്.വൈ.എഫ് താലൂക്ക് സെക്രട്ടറി, ഡി.വൈ.എഫ്.െഎ രൂപവത്കരിച്ചപ്പോൾ അതിൻെറ താലൂക്ക് സെക്രട്ടറി, 22 വർഷം ഏരിയാ കമ്മിറ്റി സെക്രട്ടറി, പാർട്ടി ജില്ല കമ്മിറ്റി അംഗം, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗമാണ്. ആര്യനാട്, നെടുമങ്ങാട് നിയോജക മണ്ഡലങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മുന്നിൽ നിന്നു. അണിയറയിൽ ചുക്കാൻ പിടിച്ച തെരഞ്ഞെടുപ്പുകൾ നിരവധിയാണ്. സംഘടനാതലത്തിലെ പ്രവർത്തന മികവ് ഭരണതലത്തിലും കാഴ്ചവെച്ച ചാരിതാർഥ്യത്തോടെയാണ് നഗരസഭ ചെയർമാൻ പദത്തിൽ അഞ്ചുവർഷം പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ൈലഫ് ഭവന പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ വീടുകൾ നൽകാനായെന്ന ഖ്യാതി േനടിയതും നിരവധി സ്വപ്ന പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞതും നേട്ടമാണ്. ആധുനിക രീതിയിലുള്ള നെടുമങ്ങാട് ശ്മശാനം, മുക്കോലക്കലിലെ കുട്ടികളുടെ കൊട്ടാരം തുടങ്ങി നിരവധി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി പടിയിറങ്ങിയ ഇൗ 76 കാരൻ ചുറുചുറുക്കോടെ തെരഞ്ഞെടുപ്പിൻെറ അണിയറയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒാടിനടക്കുകയാണ്. ഫോേട്ടാ: ചെറ്റച്ചൽ സഹദേവൻ chettachel sahadevan നജി വിളയിൽ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 11:58 PM GMT Updated On
date_range 2020-12-03T05:28:06+05:30for election page... ഇനിയില്ല; ചെറ്റച്ചൽ സഹദേവൻ വീണ്ടും അണിയറയിലേക്ക്
text_fieldsNext Story