You are here

റിസോർട്ടിലെ ക്വാറൻറീൻ  കേന്ദ്രത്തിൽ വൻ അഗ്നിബാധ

  • ക്വാറൻറീനിൽ കഴിഞ്ഞവരെ ആംബുലൻസിൽ മറ്റൊരിടത്തേക്ക് മാറ്റി

12:18 PM
02/08/2020
quarntine-center

കൊല്ലം : ക്വാറൻറീൻ കേന്ദ്രമാക്കിയ റിസോർട്ടിൽ വൻ തീപിടിത്തം. അഷ്്ടമുടി സർക്കാർ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമുള്ള സരോവരം റിസോർട്ടിനാണ് തീ പിടിച്ചത്. രാത്രി പത്തോടെയാണ് സംഭവം. റിസോർട്ടിലെ ഓഫിസ് റൂമിനാണ് തീപിടിച്ചത്. 

തടികൊണ്ടാണ് റിസോർട്ടിലെ ഭൂരിഭാഗം റൂമുകളും കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത്. ഇതും തീ ആളിപടരുന്നതിനിടയാക്കി. ക്വാറൻറീനിൽ കഴിഞ്ഞിരുന്നവരെ ആംബുലൻസിൽ ഇവിടെ നിന്നും മാറ്റി. എത്ര പേർ ഇവിടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ചാമക്കടയിൽ നിന്നും കടപ്പാക്കടയിൽ നിന്നും മൂന്ന് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല

Loading...
COMMENTS