Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2020 5:28 AM IST Updated On
date_range 30 July 2020 5:28 AM IST98 പേരുടെ ഫലം നെഗറ്റിവ്; ആശ്വാസത്തിൽ ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകൾ
text_fieldsbookmark_border
98 പേരുടെ ഫലം നെഗറ്റിവ്; ആശ്വാസത്തിൽ ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകൾ ഓച്ചിറ: ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകൾക്ക് ആശ്വാസം. കോവിഡ് ബാധിതരുടെ സമ്പർക്കപട്ടികയിലുള്ള 98 പേരുടെ കോവിഡ് പരിശോധനഫലം നെഗറ്റിവായി. ബുധനാഴ്ച ഓച്ചിറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് ഫലം നെഗറ്റിവാെണന്ന് സ്ഥിരീകരിച്ചത്.ഓച്ചിറയിലെ സ്വകാര്യാശുപത്രിയിൽ സിസേറിയൻ നടത്തിയ കോവിഡ് ബാധിതയായ യുവതിയുടെയും മറ്റും സമ്പർക്കത്തിലേർപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ള 26 പേരുടെയും ഓച്ചിറ, മേമന സ്വദേശിയായ ആംബുലൻസ് ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുള്ള 20 പേരുടെയും പീഡനക്കേസിൽ പ്രതിയായ ഓച്ചിറ, പായിക്കുഴി സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ട ഓച്ചിറ, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽപെട്ട പത്ത് പൊലീസ് ഉദ്യോഗസ്ഥരുടെയും കോവിഡ് ഫലമാണ് നെഗറ്റിവായത്. കോവിഡ് ബാധിതരായ കുലശേഖരപുരം, ശാസ്താംപൊയ്ക സ്വദേശി, അവരുടെ സഹോദരി, സഹോദരി ഭർത്താവ്, രണ്ടു വയസ്സുള്ള കുട്ടി എന്നിവരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 34 പേരുടെയും കോവിഡ് ഫലം നെഗറ്റിവാെണന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെയെല്ലാം ഫലം നെഗറ്റിവാെണങ്കിലും എല്ലാവരും 14 ദിവസംകൂടി ക്വാറൻറീനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകി. 'കലക്ടർ പ്രോട്ടോക്കോള്‍ ലംഘിക്കുന്നു'കൊല്ലം പാര്‍ലമൻെറ് മണ്ഡലത്തില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍നിന്ന് കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രനെ ബോധപൂര്‍വം ഒഴിവാക്കുന്നെന്ന് ആര്‍.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാല്‍. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ അറിവോടുകൂടിയാണ് കലക്ടറുടെ നടപടി. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ പി.സി.ആര്‍ ലാബിേൻറയും ആധുനികരീതിയിലുളള കോവിഡ് ഐ.സി.യുവിൻെറയും ഉദ്ഘാടനത്തിന് പാര്‍ലമൻെറ് അംഗത്തെ ക്ഷണിച്ചില്ല. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി എം.പിയുടെ പങ്ക് എന്തായിരുന്നെന്ന് കലക്ടർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story