Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right439 പേര്‍ക്കുകൂടി...

439 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി 727

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ വെള്ളിയാഴ്ച 439 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 727 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആറുപേരുടെ മരണം കോവിഡ് മൂലമെന്ന്​ സ്ഥിരീകരിച്ചു. കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രന്‍ (59), തോട്ടയ്ക്കല്‍ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62), വര്‍ക്കല സ്വദേശിനി തുളസമ്മ (52), പേരൂര്‍ക്കട സ്വദേശി വിന്‍സൻറ്​ (68), തിരുവനന്തപുരം സ്വദേശി ജയരാജന്‍ (53) എന്നിവരുടെ മരണമാണ്​ കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. നിലവില്‍ 7,028 പേരാണ്​ രോഗം സ്ഥിരീകരിച്ച്​ ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച കോവിഡ്​ സ്ഥിരീകരിച്ചവരില്‍ 316 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗം. ഇതില്‍ 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്ന്​ ജില്ലയില്‍ 1,744 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,053 പേര്‍ വീടുകളിലും 184 പേര്‍ സ്ഥാപനങ്ങളിലും ക്വാറൻറീനില്‍ കഴിയുന്നു.​ െവള്ളിയാഴ്ച വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,322 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story