Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right332 പേർക്ക്​ കൂടി...

332 പേർക്ക്​ കൂടി കോവിഡ്​, മൂന്ന്​ മരണം

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ 332 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. 258 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. മൂന്നുപേരുടെ മരണം കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചു. ആഗസ്​റ്റ്​ 21ന് മരിച്ച പൂജപ്പുര സ്വദേശിനി അക്ഷയ (13), 26ന് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി രാജന്‍ (59), 31ന്​ മരിച്ച പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ജില്ലയിൽ പുതുതായി 1110 പേർ രോഗനിരീക്ഷണത്തിലായി. 629 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 20,260 പേർ വീടുകളിലും 589 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ 3802 പേർ നിരീക്ഷണത്തിലുണ്ട്​. തിങ്കളാഴ്​ച 256 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. 395 പരിശോധനഫലങ്ങൾ ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story