തിരുവനന്തപുരം: 12 ആകണ്ടേ? 12 ആയാൽ നല്ലത്. 12 ആകണം. ക്ലോക്കിൻെറ ചിത്രം ഫേസ്ബുക്കിലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചത് അഭ്യൂഹങ്ങൾക്ക് ഇടയാക്കി. രസകരമായ കമൻറുകളാണ് പോസ്റ്റിന് അടിയിലെത്തിയത്. രാഷ്ട്രീയം മുതൽ മുഖ്യമന്ത്രിയുടെ 12 ഇന പരിപാടികളും വരെ പലരും കുറിച്ചു. സസ്പെൻസ് പൊളിച്ച് മുഖ്യമന്ത്രിതന്നെ 12 ഒാടെ കാര്യം വ്യക്തമാക്കി. ആരോഗ്യമുള്ള ശരീരത്തിന് രക്തത്തിൽ 12 g/dl ഹീമോഗ്ലോബിൻ ആവശ്യമാണെന്നും ഇൗ അളവിൽ നിർത്താനായില്ലെങ്കിൽ അനീമിയ ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അനീമിയ വന്നാൽ തളർച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആർത്തവം, പഠനത്തിൽ അശ്രദ്ധ, പ്രസവ സമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇതൊഴിവാക്കാനായി ഇരുമ്പും വൈറ്റമിൻ-സിയും അടങ്ങിയ പദാർഥങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ഐ.എഫ്.എ ടാബ്ലറ്റുകളും കഴിക്കാം. വിളർച്ചയെ അകറ്റി നിർത്താൻ ഹീമോഗ്ലോബിൻ നില 12 g/dI ആയി നിലനിർത്താം. ഈ സന്ദേശം എല്ലാവരും ഏറ്റെടുക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:00 AM GMT Updated On
date_range 2021-01-13T05:30:53+05:3012 ആകണ്ടേ? ബോധവത്കരണവുമായി മുഖ്യമന്ത്രി
text_fieldsNext Story