Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമഗ്രശിക്ഷ കേരളം:...

സമഗ്രശിക്ഷ കേരളം: 839.18 കോടിയുടെ പദ്ധതി നടപ്പാക്കാൻ തീരുമാനം

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാർ അംഗീകാരം നൽകിയ 839.18 കോടി രൂപയുടെ സമഗ്രശിക്ഷ കേരളം (എസ്​.എസ്​.കെ) പദ്ധതികൾ നടപ്പാക്കാൻ മന്ത്രി സി. രവീന്ദ്രനാഥി​ൻെറ അധ്യക്ഷതയിൽ ചേർന്ന ഗവേണിങ്​ കൗൺസിൽ യോഗം തീരുമാനിച്ചു. കേരളം സമർപ്പിച്ച 1334.19 കോടിയുടെ വാർഷിക പദ്ധതിയിൽ 839.18 കോടി രൂപയുടെ പദ്ധതികൾക്കാണ്​ അംഗീകാരം ലഭിച്ചത്​. പ്രീ-പ്രൈമറി മുതൽ ഹയര്‍ സെക്കൻഡറി വരെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യവികസനം, ടീച്ചര്‍ എജുക്കേഷന്‍, ഡയറ്റുകളുടെ ശാക്തീകരണം എന്നിവക്കുമാണ് തുക അനുവദിച്ചത്. എസ്​.എസ്​.എക്ക്​ പകരം എസ്​.എസ്​.കെ നിലവിൽ വന്നപ്പോൾ സർക്കാർ രൂപവത്​കരിച്ച സെക്കൻഡറി എജുക്കേഷൻ ഡെവലപ്​മൻെറ്​ ​സൊസൈറ്റി -കേരള (എസ്​.ഇ.ഡി.എസ്​.കെ) യുടെ നിയമാവലിക്ക്​ സർക്കാർ അംഗീകാരം ലഭിക്കുന്നതുവരെ മുൻ സൊസൈറ്റിയുടെ നിയമാവലിപ്രകാരം പ്രവർത്തനം തുടരാൻ തീരുമാനിച്ചു. പ്രൈമറി എജൂക്കേഷൻ ഡെവലപ്​മൻെറ്​ സൊസൈറ്റി -കേരളക്ക്​ (പി.ഇ.ഡി.എസ്​.കെ) കീഴിലാണ്​ നേരത്തെ എസ്​.എസ്​.എ പ്രവർത്തിച്ചിരുന്നത്​. എസ്​.എസ്​.കെ നിലവിൽവന്നതോടെ പി.ഇ.ഡി.എസ്​.കെ പിരിച്ചുവിട്ട്​ എസ്.ഇ.ഡി.എസ്​.കെ രൂപവത്​കരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സ്​കൂളുകളിൽനിന്ന്​ തസ്​തിക നഷ്​ടപ്പെട്ട്​ എസ്​.എസ്​.കെക്ക്​ കീഴിൽ ക്ലസ്​റ്റർ കോഒാഡിനേറ്റർമാരായി നിയമിക്കപ്പെട്ട 1365 റീട്രഞ്ച്​ഡ്​ അധ്യാപകർക്ക്​ 2016 മുതലുള്ള ശമ്പള കുടിശ്ശിക നൽകാനും ഗവേണിങ്​ കൗൺസിൽ തീരുമാനിച്ചു. നിലവിലെ റിസോഴ്​സ്​ അധ്യാപകരെ കേന്ദ്രസർക്കാർ നിർദേശ പ്രകാരം സ്​പെഷൽ എജുക്കേറ്റർമാരായി പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. വയനാട്​ വനമേഖലയിലെ കുട്ടികൾക്ക്​ ക്ലാസെടുക്കുന്ന വിദ്യ വളൻറിയർമാർക്കുള്ള ഒാണറേറിയം 2016 മുതൽ മുൻകാല പ്രാബല്യത്തിൽ 5,000ത്തിൽനിന്ന്​ 6,000 രൂപയാക്കി വർധിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story