Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആസൂത്രണ സമിതിയിൽ 81...

ആസൂത്രണ സമിതിയിൽ 81 പദ്ധതികള്‍ക്ക് അംഗീകാരം

text_fields
bookmark_border
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം. 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. സുഭിക്ഷ കേരളം പദ്ധതിയുമായി ഭാഗമായ ഒരുകോടി ഫലവൃക്ഷത്തൈ നടല്‍, മത്സ്യകൃഷി, ജലജീവന്‍ അടക്കമുള്ള കുടിവെള്ള പദ്ധതികള്‍, അംഗൻവാടികളുടെ നവീകരണം, പകല്‍വീടിന് സ്ഥലമേറ്റെടുക്കല്‍, മാലിന്യ സംസ്‌കരണം എന്നിവയാണ് പുതിയ പദ്ധതികളായി അവതരിപ്പിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉൽപാദന, സേവന മേഖലകളിലെ ഗുണഭോക്താക്കളുടെ ​െതരഞ്ഞെടുപ്പ് പ്രക്രിയ ആഗസ്​റ്റ് 15നകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഉൽപാദനം നടത്തുന്നവർക്ക് ജില്ലയിലെ ​െതരഞ്ഞെടുത്ത സഹകരണ സംഘങ്ങള്‍ മുഖേന വിപണനം നടത്തുന്നത് സംബന്ധിച്ച കൂടിയാലോചനയോഗം അടുത്തയാഴ്ച നടത്തും. ജില്ല ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ആസൂത്രണ സമിതി അംഗങ്ങളായ എസ്. വേണുഗോപാല്‍, എന്‍. രവീന്ദ്രന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന, ജില്ല സഹകരണ വകുപ്പ് ജോ.രജിസ്ട്രാര്‍ ജലജ, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എ.ജി സന്തോഷ്, ആസൂത്രണ-തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story