Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കലയിൽ വോട്ടെടുപ്പ്...

വർക്കലയിൽ വോട്ടെടുപ്പ് സമാധാനപരം: പോളിങ് 74 ശതമാനം

text_fields
bookmark_border
വർക്കല: വർക്കലയിൽ പോളിങ് സമാധാനപരം. അനിഷ്​ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പോളിങ് ശതമാനം 74 ആണ്. രാവി​െല പത്തരക്ക്​ 15 ശതമാനത്തിൽ താഴെയായിരുന്ന പോളിങ് ഉച്ചക്ക് ഒന്നിന് 33ലേക്കുയർന്നു. ഒരു മണിക്ക് പോളിങ് 49 ശതമാനമാനമാകുകയും മിക്കവാറും പോളിങ് സ്​റ്റേഷനുകളിലെല്ലാം തരക്കേടില്ലാത്തവിധം വോട്ട്​ ചെയ്യാനെത്തിയവരുടെ നിര രൂപപ്പെടുകയും ചെയ്തു. ശേഷം മൂന്നു മണിവരെയും നന്നേ തിരക്കൊഴിഞ്ഞ രീതിയിലായിരുന്നു പോളിങ് നടന്നത്. നഗരസഭയിലെ ചെറുകുന്നം വാർഡിലെ പോളിങ് സ്​റ്റേഷനായ മട്ടിൻമൂട്ടിൽ യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്ന് ഒരു മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഒറ്റൂർ മൂന്നാം വാർഡിലെ രണ്ടാം ബൂത്തിലെ ബാലറ്റ് യൂനിറ്റ് പോളിങ് തുടങ്ങുംമുന്നേ തകരാറിലായത് അപ്പോൾത്തന്നെ മാറ്റി സ്ഥാപിച്ചു. ഇടവ പഞ്ചായത്തിലെ ഏഴാം വാർഡിലെ പോളിങ് സ്​റ്റേഷനിലെ മെഷീൻ തകരായതും മാറ്റിസ്ഥാപിച്ചു. നഗരസഭയിലെ കോട്ടുമൂല വാർഡിലെ വോട്ടർ ഗവ.എൽ.പി.ജി.എസിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട്​ ചെയ്തതായി കണ്ടെത്തി. പേര് മാറിപ്പോയതാണെന്ന് കണ്ടെത്തിയതിനാൽ ഇവരെ വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫിസർ അനുവദിച്ചു. നഗരസഭയിലെ കണ്വാശ്രമം വാർഡിലെ പോളിങ് സ്​റ്റേഷനായ മന്നാനിയ്യ സ്കൂളിന്​ മുന്നിൽ എൽ.ഡി.എഫ്​-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. വൈകുന്നേരം 5.10ന് ഇടവ പഞ്ചായത്തിലെ ഓടയം വാർഡിലെ രണ്ടാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ക്വാറ​ൻറീൻ വോട്ടറുടെ കൈയിലുണ്ടായിരുന്ന സ്ലിപ് എൽ.ഡി.എഫ് സ്ഥാനാർഥി വാങ്ങി നോക്കിയത് യു.ഡി.എഫ് പോളിങ് ഏജൻറുമായി വാക്കുതർക്കമുണ്ടാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story