Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് രോഗികൾ...

കോവിഡ് രോഗികൾ 5000ത്തിലേക്ക്

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 5000ത്തിലേക്ക് കുതിക്കുന്നു. ​െവള്ളിയാ​​ഴ്​ച രോഗം സ്ഥിരീകരിച്ച 494 പേരിൽ 395 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 81 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4927 ആയി. കോവിഡ് ബാധിച്ച് ജില്ലയിൽ മൂന്നുപേർകൂടി െവള്ളിയാ​​ഴ്​ച മരിച്ചു. പാപ്പനംകോട് സ്വദേശിനി (75), പട്ടം സ്വദേശി (47), കിളിമാനൂര്‍ സ്വദേശിനി (66) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സർക്കാർ സ്ഥിരീകരിച്ചത്. മുട്ടത്തറ ഇന്നലെ 11പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കരമന, കണ്ടല, മണക്കാട് എന്നിവിടങ്ങളിൽ ഒമ്പത് പേർക്കും പനച്ചമൂട്, തൃക്കണ്ണാപുരം എന്നിവിടങ്ങളിൽ ഏഴ് പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാണിക്യവിളാകം, ഉള്ളൂർ, മിതൃമ്മല -ആറ്, വാവരമ്പലം, ആറ്റുകാൽ -അഞ്ച്, ബാലരാമപുരം, കുളത്തൂർ, മണലി, അയിരൂപ്പാറ, ചെറുവാരക്കോണം -നാല്​, മൈലക്കര, മണ്ണന്തല, രാമച്ചംവിള, കൂട്ടപ്ലാമൂട്, കുന്നപ്പുഴ, അണ്ടൂര്‍ക്കോണം, പ്ലാമൂട്ടുകട, വലിയശാല, ചാമവിളപ്പുറം, അരയൂര്‍, അഞ്ചുതെങ്ങ്, വെണ്‍കടമ്പ് കാരോട്, വട്ടപ്പാറ, കഴക്കൂട്ടം, മടവൂർ, സ്​റ്റേഷൻകടവ്, വള്ളക്കടവ്, പാപ്പനംകോട്, പാളയം, നേമം, കരിമഠം, പാറശാല, മലയിൻകീഴ്, വഴുതക്കാട്, കുമാരപുരം, മെഡിക്കൽകോളജ് എന്നിവിടങ്ങളിലും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. െവള്ളിയാ​​ഴ്​ച പുതുതായി 1,085 പേര്‍ കൂടി രോഗനിരീക്ഷണത്തിലായി. ഇതോടെ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23,516 ആയി. 19,308 പേര്‍ വീടുകളിലും 559 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ 3,649 പേര്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ െവള്ളിയാ​​ഴ്​ച രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 13 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് -2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 241 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 15 പേരിൽ നിന്നുമായി 51,200 രൂപ പിഴ ഈടാക്കി. 202 പേരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി തിരുവനന്തപുരം: നഗരത്തിൽ ഗുണ്ടാ പ്രവർത്തനം തടയിടുന്നതിന് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പരിശോധന തുടരുന്നു. ഗുണ്ടാ-റൗഡി പട്ടികകളിൽ ഉൾപ്പെട്ടവർ, വിവിധ ആക്രമണ കേസുകളിൽ പ്രതികളായവർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. വിവിധ സ്​റ്റേഷൻ പരിധികളിലായി ഇത്തരത്തിലുള്ള 202 പേരുടെ വീടുകളിലാണ് െവള്ളിയാ​​ഴ്​ച പരിശോധന നടത്തിയത്. കഴിഞ്ഞ എട്ടുദിവസമായി തുടരുന്ന റെയ്ഡുകളിൽ ബോംബ്​ നിർമാണം, വധശ്രമം, പൊലീസിനുനേരെയുള്ള ആക്രമണം തുടങ്ങിയ വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 21 പ്രതികളാണ് ഇതുവരെ പിടിയിലായത്. പരിശോധനാസമയം വീടുകളിൽ ഇല്ലായിരുന്ന ആളുകളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ച് അന്വേഷണം നടത്തി വരികയാണ്. ഗുണ്ടാനിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നവർ വീണ്ടും പുറത്തിറങ്ങി കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടാല്‍ വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് വേണ്ട നിയമനടപടികൾ സ്വീകരിക്കും. പുതുതായി സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി നല്ല നടപ്പിനായി ബോണ്ട് വെപ്പിക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സിറ്റി പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
Show Full Article
TAGS:
Next Story