Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസുകാരനുമായി...

പൊലീസുകാരനുമായി സമ്പർക്കം: നഗരൂരിലെ 48ൽ 20 പേരുടെ ഫലം നെഗറ്റിവ്

text_fields
bookmark_border
*22 പേർക്ക് വീണ്ടും പരിശോധന കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ ചെമ്മരുത്ത്മുക്ക് സ്വദേശിയായ എ.ആർ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ഇദ്ദേഹവുമായി സമ്പർക്കം നടത്തിയവരിൽ പ്രദേശവാസികളായ 20 പേരുടെ ഫലം നെഗറ്റിവ്. 48 പേരിൽ 22 പേരുടെ സ്രവം പരിശോധനക്കായി വെള്ളിയാഴ്ച വീണ്ടുമെടുത്തു. തിങ്കളാഴ്​ച വാർഡിലെ സ്വകാര്യ സ്കൂളിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ എത്തിച്ച് സ്രവമെടുത്തിരുന്നു. ഇതിലെ 20 പേരുടെ ഫലമാണ്​ നെഗറ്റിവായതെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. ബാക്കിയുള്ളവരിൽ പൊലീസുകാര​ൻെറ ഭാര്യയും രണ്ട് മക്കളും മെഡിക്കൽ കോളജിലും ഒരു ലാബ്​ ടെക്നീഷ്യൻ, ആറ്റിങ്ങൽ സ്വദേശി, കൊല്ലത്തുള്ളയാൾ എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രി വഴിയും സ്രവം പരിശോധനക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്തിലെ അഞ്ചാം വാർഡ്​ ക​െണ്ടയ്​ൻമൻെറ് ​േസാണായി പ്രഖ്യാപിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story