Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിലക്കുലംഘനം: 44...

വിലക്കുലംഘനം: 44 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
തിരുവനന്തപുരം: തലസ്ഥാനത്ത് ഞായറാഴ്ച വിലക്കുലംഘനം നടത്തിയ 44 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 16 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 56 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചതായി സിറ്റി പൊലീസ്​ കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. ഇടവ - പെരുമാതുറ, പെരുമാതുറ - വിഴിഞ്ഞം, വിഴിഞ്ഞം - പൊഴിയൂർ എന്നീ തീരപ്രദേശമേഖലകളിലേക്ക് കടന്നുവരുന്ന മുഴുവന്‍ റോഡുകളും പൂർണമായും അടച്ച് പൊലീസ്​ പിക്കറ്റ് പോസ്​റ്റ്​ ഏർപ്പെടുത്തി. ഇവിടങ്ങളിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ആരെയും അനുവദിക്കുകയില്ല. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക്​ പോകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള അതിര്‍ത്തി പരിശോധന കേന്ദ്രം വഴി മാത്രമേ യാത്ര അനുവദിക്കൂ. മീരാന്‍കടവ് പാലം, അഴൂര്‍ പാലം, വെട്ടുറോഡ്​, കല്ലുംമൂട് ജങ്​ഷന്‍, കുമരിച്ചന്ത ജങ്​ഷന്‍, വെള്ളാര്‍-ഉദയ സമുദ്ര, കോവളം ജങ്​ഷന്‍ , കഞ്ഞിരംകുളം, പൂവാര്‍ പാലം, ഉച്ചക്കട എന്നീ സ്ഥലങ്ങളാണ് അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങള്‍. കടൽമാർഗം ആളുകൾ എത്തുന്നത് തടയാൻ കോസ്​റ്റൽ പോലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊലീസ്​ പട്രോളിങ്​ വാഹനവും ആംബുലൻസും സദാസമയവും ഈ പ്രദേശങ്ങളിൽ റോന്തുചുറ്റും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കണ്ടെത്താന്‍ ഇവിടങ്ങളില്‍ പൊലീസ്​ ഡ്രോണ്‍ നിരീക്ഷണവും നടത്തും. മെഡിക്കൽ സേവനങ്ങൾക്കും മറ്റ് അവശ്യ സര്‍വിസ് വാഹനങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. മറ്റു ക​െണ്ടയ്​ൻമൻെറ്​ സോണുകളും നഗരാതിര്‍ത്തികളും അടച്ചുകൊണ്ടുള്ള പൊലീസ്​ പരിശോധന രാത്രിയും പകലും ശക്തമായി തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story