Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 5:28 AM IST Updated On
date_range 13 July 2020 5:28 AM ISTജില്ലയിൽ 40 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
തിരുവനന്തപുരം: ട്രിപ്ൾ ലോക്ഡൗൺ നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതോടെ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണവും കുറഞ്ഞ് തുടങ്ങി. ഞായറാഴ്ച 40 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20 പേർക്ക് സമ്പർക്കത്തിലൂടെയും അഞ്ചുപേർ വിദേശത്തുനിന്നും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 13 പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 548 ആയി. പത്തനംതിട്ട സ്വദേശിയടക്കം മൂന്നുപേർ രോഗം ഭേദമായി ഞായറാഴ്ച ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ളത് തിരുവനന്തപുരത്താണ്. അതേസമയം കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കൂടുതൽ സമ്പർക്കരോഗികളുണ്ടായിരുന്ന പൂന്തുറ, മാണിക്യവിളാകം വാർഡുകളിൽനിന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസമായി. ഞായറാഴ്ച രോഗലക്ഷണങ്ങളുമായി 75 പേരെ പ്രവേശിപ്പിച്ചു. പുതുതായി 777 പേർ രോഗനിരീക്ഷണത്തിലായി. 18,280 പേർ വീടുകളിലും 1,794 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. വിവിധ ആശുപത്രികളിലായി 538 പേർ നിരീക്ഷണത്തിലുണ്ട്. കണ്ടെയ്ൻമൻെറ് സോണുകളായ പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലെ പ്രതിരോധപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസ സന്ദർശനം നടത്തി. പൂന്തുറയിലെ കോവിഡ് ഐസൊലേഷൻ സൻെറർ, ബീമാപള്ളി വി.എം ആശുപത്രി, പൂന്തുറ സൻെറ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ ക്വാറൻറീൻ സൻെററുകളിലെ സൗകര്യങ്ങൾ കലക്ടർ വിലയിരുത്തി. കോവിഡ് സ്ഥിരീകരിച്ചവർ 1. കഴക്കൂട്ടം സ്വദേശിനി 30 കാരി. 2. പനവൂർ സ്വദേശി 38 കാരൻ. 3. ബീമാപള്ളി സ്വദേശി 60 കാരൻ. 4. ബീമാപള്ളി സ്വദേശി 48 കാരൻ. 5. കാര്യവട്ടം സ്വദേശിനി 32 കാരി. 6. കളിയിക്കാവിള സ്വദേശിനി 49 കാരി. 7. വിളപ്പിൽശാല സ്വദേശിനി 37 കാരി. 8. മന്നം നഗർ സ്വദേശി 62 കാരൻ. 9. മന്നം നഗർ സ്വദേശിനി 62 കാരി. 10. കുറുംകുറ്റി സ്വദേശിനി 42 കാരി. 11. മുട്ടട സ്വദേശി 10 വയസ്സുകാരൻ. 12. ബീമാപള്ളി സ്വദേശി 33 കാരൻ. 13 വെങ്ങാനൂർ സ്വദേശിനി 44 കാരി. 14. കോട്ടപുരം സ്വദേശിനി 44 കാരി. 15. കോട്ടപുരം സ്വദേശി 13 കാരൻ. 16. കോട്ടപുരം സ്വദേശി 42 കാരൻ. 17. കോട്ടപുരം സ്വദേശിനി 37 കാരി. 18. കോട്ടപുരം സ്വദേശിനി 12 കാരി. 19. വള്ളക്കടവ് സ്വദേശി 26 കാരൻ. 20. പുല്ലുവിള സ്വദേശി 62 കാരൻ. 21. കളിയിക്കാവിള സ്വദേശി 52 കാരൻ. ഉറവിടം വ്യക്തമല്ല. 22. കുമാരപുരം സ്വദേശി 25 കാരൻ. ഉറവിടം വ്യക്തമല്ല. 23. വർക്കല സ്വദേശി 39 കാരൻ. ഉറവിടം വ്യക്തമല്ല. 24. പുല്ലുവിള സ്വദേശി 44 കാരൻ. ഉറവിടം വ്യക്തമല്ല. 25. കുമാരപുരം സ്വദേശി 49 കാരൻ. ഉറവിടം വ്യക്തമല്ല. 26. പാറശ്ശാല സ്വദേശി 78 കാരൻ. ഉറവിടം വ്യക്തമല്ല. 27. വള്ളക്കടവ് സ്വദേശി 52 കാരൻ. ഉറവിടം വ്യക്തമല്ല. 28. വള്ളക്കടവ് സ്വദേശി 29 കാരൻ. ഉറവിടം വ്യക്തമല്ല 29. തൃശൂർ, കൊരട്ടി സ്വദേശി 52 കാരൻ. ഉറവിടം വ്യക്തമല്ല. 30. കരിപ്പൂർ സ്വദേശി 31 കാരൻ. ഉറവിടം വ്യക്തമല്ല. 31. ഫോർട്ട് സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല. 32. പേരൂർക്കട, വഴയില സ്വദേശിനി 28 കാരി. ഉറവിടം വ്യക്തമല്ല. 33. വെളിയൻകോട് വല്ലവിള സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല. * ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്നവർ 34. തമിഴ്‌നാട്ടിൽ നിന്ന് തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് സ്വദേശിനി (65) 35. മഹാരാഷ്ട്രയിൽ നിന്നെത്തിയ മണക്കാട് സ്വദേശി (54) *വിദേശത്തുനിന്ന് വന്നവർ കുവൈത്തിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി (33), യു.എ.ഇയിൽ നിന്നെത്തിയ പാലോട് സ്വദേശി (24), പൂവാർ സ്വദേശി (23), സൗദിയിൽ നിന്നെത്തിയ രണ്ട് തമിഴ്നാട് സ്വദേശികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story