Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2020 5:28 AM IST Updated On
date_range 13 Sept 2020 5:28 AM ISTകരാർ ഇൗ മാസം തീരും: ഇതുവരെയും ശമ്പളം കിട്ടാതെ 382 ജൂനിയർ ഡോക്ടർമാർ
text_fieldsbookmark_border
തിരുവനന്തപുരം: രണ്ടുമാസം ജോലിയെടുത്തിട്ടും ആകെയുള്ള 868 ൽ 382 പേർക്കും ഒരുമാസത്തെ ശമ്പളം പോലും കിട്ടിയില്ലെന്ന് ജൂനിയർ ഡോക്ടർമാർ. ശമ്പളം കിട്ടിയവരിൽ 161 പേരാണ് സാലറി കട്ടിൽ ഉൾപ്പെട്ടത്. ഇവരുടെ ആറുദിവസത്തെ ശമ്പളവും നികുതിയും പിടിച്ചശേഷമുള്ള തുകയാണ് ലഭിക്കുന്നത്. സാലറി കട്ടിൽനിന്ന് ജൂനിയർ ഡോക്ടർമാരെ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിൻെറ ശിപാർശയുണ്ടെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല. ഇതുസംബന്ധിച്ച് അവ്യക്തത ഒരുവശത്ത് തുടരുേമ്പാഴും മറുഭാഗത്ത് ശമ്പളം പോലുമില്ലാതെ ഒരുവിഭാഗം ജോലി ചെയ്യുകയാണ്. സ്വന്തം ചെലവിൽ യാത്രാസൗകര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും തരപ്പെടുത്തേണ്ടിവരുന്ന ഇവരിൽ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്താണ് ഇൗ അനിശ്ചിതത്വത്തിന് കാരണമെന്നും വ്യക്തമല്ല. ശമ്പളത്തിൽനിന്ന് തുക കുറവ് ചെയ്യുന്നപക്ഷം അത് ഉടനടി തിരികെ ക്രെഡിറ്റ് ചെയ്യുമെന്ന് അധികൃതർ വാക്കാൽ ഉറപ്പുനൽകിയെങ്കിലും ഇതുസംബന്ധിച്ച് യാതൊരു വ്യക്തതയും പിന്നീട് ഉണ്ടായിട്ടില്ലെന്ന് ജൂനിയർ ഡോക്ടർമാർ പറയുന്നു. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന് പഠിച്ചിറങ്ങിയ 2014 ബാച്ചിലെ ഡോക്ടർമാരെയാണ് വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ മൂന്നുമാസത്തെ കരാറടിസ്ഥാനത്തിൽ നിയമിച്ചത്. കരാർ സെപ്റ്റംബറിൽ അവസാനിക്കും. സാലറി ചലഞ്ചിൽ ഉൾപ്പെട്ട മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ശമ്പളത്തിൽനിന്ന് മാറ്റിവെക്കപ്പെട്ട തുക പെൻഷൻ തുകയോടൊപ്പം നൽകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ 90 ദിവസത്തെ താൽക്കാലിക നിയമന വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിച്ച ജൂനിയർ ഡോക്ടർമാർക്ക് എങ്ങനെ തുക തിരികെ നൽകുമെന്നും ഇവർ ചോദിക്കുന്നു. - അനീതി അപലപനീയം തിരുവനന്തപുരം: എല്ലാ ആരോഗ്യപ്രവർത്തകർക്കും കൃത്യസമയത്ത് വേതനം നൽകണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ കേരളത്തിൽ കോവിഡ് മുൻനിര പോരാളികളോടുള്ള ഈ അനീതി അപലപനീയമാണെന്ന് കേരള ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ. പ്രശ്നത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ഡി.എച്ച്.എസിനും ധനവകുപ്പിനും പരാതി നൽകിയിട്ടുണ്ട്. അവകാശങ്ങൾ അംഗീകരിക്കപ്പെടാത്തപക്ഷം ശക്തമായ പ്രതിഷേധമാർഗങ്ങൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story