Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരിയിൽ...

കന്യാകുമാരിയിൽ എം.എൽ.എക്ക്​ കോവിഡ്; ആകെ മരണം-36

text_fields
bookmark_border
​നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കിള്ളിയൂർ നിയോജകണ്ഡലം എം.എൽ.എ എസ്​. രാജേഷ്കുമാറിന് കോവിഡ്-19 സ്​ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം-4149 ആയി. മണവാളക്കുറിച്ചിയിൽനിന്ന് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 33 കാരിയുടെ മരണത്തോടെ ജില്ലയിൽ ആകെ മരണം-36 ആയി. ദിവസേന ഇരുനൂറോളം പേർക്കാണ് ഇപ്പോൾ രോഗബാധയുണ്ടാകുന്നത്. ജ്വല്ലറിഷോപ്പുകൾ ഉൾപ്പെടെ വ്യാപാര കേന്ദ്രങ്ങളിൽ പണിയെടുക്കുന്നവർക്ക് കൂട്ടത്തോടെ രോഗം ബാധിക്കുന്നതും ആശങ്കയേറുന്നു. ആശാരിപള്ളം മെഡിക്കൽ കോളജിൽ രോഗം മൂർച്ഛിക്കുന്നവർക്ക് ചികിത്സ നൽകുമ്പോൾ കോവിഡ് ലക്ഷണമുള്ളവരെ കോവിഡ് കെയർ സൻെററുകളിലാണ് പ്രവേശിപ്പിക്കുന്നത്്. ഏതാനും സ്വകാര്യ ആശുപത്രികളിലും ചികിത്സാ സൗകര്യമുണ്ട്.
Show Full Article
TAGS:
Next Story