Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഠിനംകുളത്തും...

കഠിനംകുളത്തും പെരുമാതുറയിലും രോഗികൾ പെരുകുന്നു; ഇന്നലെ 32 രോഗികൾ

text_fields
bookmark_border
കഴക്കൂട്ടം: കോവിഡ് പരിശോധന പുരോഗമിക്കുന്ന ചിറയിൻകീഴ് പഞ്ചായത്തിലെ ക​െണ്ടയ്​ൻമൻെറ്​ സോണായ പെരുമാതുറയിലും കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മര്യനാടും ഇന്ന് 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. പെരുമാതുറയിലെ 10, 11, 12 വാർഡുകളിൽപെട്ട 4 സ്ത്രീകൾക്കും 3 പുരുഷന്മാർക്കുമാണ് രോഗം കണ്ടെത്തിയത്. കഠിനംകുളം പഞ്ചായത്തിലെ മര്യനാട് 19, 20 വാർഡുകളിൽ 9 പേർക്കും, വാർഡ് 13 ആയ പുതുക്കുറുച്ചിയിൽ 13 പേർക്കും, 10ാം വാർഡായ കൽപന കോളനിയിൽ 4 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മര്യനാട് നടന്ന പരിശോധനയിൽ 28 പേർക്കും പെരുമാതുറയിൽ 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് രോഗം പിടിപ്പെട്ടവരുടെ എണ്ണം 75 ആയി. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രദേശം അടിയന്തരമായി കണ്ടെയ്​ൻമൻെറ്​ സോണാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കലക്ടർക്ക് അപേക്ഷ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story