Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആര്‍.ജി.സി.ബി...

ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രഫ. എം. രാധാകൃഷ്ണപിള്ള​ 31ന് വിരമിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടി​ൻെറ സേവനത്തിനുശേഷം, രാജീവ് ഗാന്ധി സൻെറര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍.ജി.സി.ബി) ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പ്രഫ. എം. രാധാകൃഷ്ണപിള്ള ആഗസ്​റ്റ്​ 31ന് വിരമിക്കും. ഒരു ദേശീയ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടറായി 2005 ല്‍ ചുമതലയേറ്റ അദ്ദേഹത്തി​ൻെറ കാലയളവില്‍ ആർ.ജി.സി.ബി ഒട്ടനവധി നേട്ടങ്ങള്‍ കരസ്ഥമാക്കി. 2006-11 കാലഘട്ടത്തില്‍ കേരളത്തില്‍ ചിക്കന്‍ഗുനിയയും ഡെങ്കിപ്പനിയും പിന്നീട് എച്ച്​1 എന്‍1ഉം വ്യാപകമായപ്പോള്‍ മോളിക്കുലാര്‍ വൈറസ് പരിശോധനക്ക്​ സംവിധാനമില്ലാത്തതി​ൻെറ കുറവ് നികത്തിയത് ആർ.ജി.സി.ബിയായിരുന്നു. അന്ന് പ്രഫ. പിള്ളയുടെ നേതൃത്വത്തിലാണ് എന്‍.എ.ബി.എല്‍, എന്‍.എ.ബി.എച്ച്​ അംഗീകാരം ലബോറട്ടറി നേടിയെടുത്തത്. ഡി.എന്‍.എ ഫിംഗര്‍പ്രിൻറിങ്ങിനും വന്യജീവി ഫോറന്‍സിക്സിനുമായി എൻ.എ.ബി.എല്‍, എന്‍.എ.ബി.എച്ച്​ അംഗീകാരമുള്ള മോളിക്യൂലാര്‍ ഫോറന്‍സിക് സംവിധാനവും ഡോ. പിള്ളയുടെ കാലത്ത് യാഥാര്‍ഥ്യമായി. രാജ്യത്ത് സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഗര്‍ഭാശയമുഖ അര്‍ബുദ ചികിത്സയിലെ വിപ്ലവകരമായ മാറ്റം പ്രഫ. പിള്ളയുടെ ഗവേഷണ ഫലമായാണ്. Dr Radhakrishna Pillai
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story