Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്ഡൗൺ ലംഘനം; ചവറയിൽ...

ലോക്ഡൗൺ ലംഘനം; ചവറയിൽ 30 കേസുകൾ

text_fields
bookmark_border
ചവറ: ചവറ, പന്മന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയമങ്ങൾ ലംഘിച്ചതിന് 30 കേസുകളെടുത്തു. ഇവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ച ചിലരുടെ ഉറവിടം അറിയാത്ത സാഹചര്യത്തിലും സമ്പര്‍ക്കപ്പട്ടിക തയാറാക്കാന്‍ കഴിയാതെ വന്നതിനാലും രോഗം പടര്‍ന്ന് പിടിക്കാതിരിക്കാനായിട്ടുള്ള മുന്‍ കരുതലെന്ന നിലക്കാണ് പരിശോധന. 23ന് വൈകീട്ട് ആറ് വരെയാണ് ട്രിപ്പിള്‍ ലോക്ഡൗൺ. ചെറിയ ഇടറോഡുകളും പൊലീസ് ബാരിക്കേഡ് വെച്ച് അടച്ച് ഒരോ പ്രദേശത്തും ഒരു വഴി മാത്രമാക്കിയിരിക്കുകയാണ്. ഇരുപഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ പ്രത്യേക വാഹന അനൗൺസ്മൻെറുകളും നടന്നുവരുന്നു Trippile Lockdown chavara KMML.jpg ട്രിപ്പിള്‍ ലോക്ഡൗണിനെ തുടര്‍ന്ന് ചവറ കെ.എം.എം.എല്ലിന് കിഴക്കുവശം പൊലീസ് പരിശോധന നടത്തുന്നു കോൺക്രീറ്റ് പാലം തകർന്നു ചവറ: തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്നു. ഇൗ സമയം യാത്രചെയ്​തവർ വെള്ളത്തിൽ വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചവറ പഞ്ചായത്തിലെ മുകുന്ദപുരം വാർഡും തേവലക്കര പഞ്ചായത്തിലെ പുത്തൻസങ്കേതം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്​. കോൺക്രീറ്റ് നടപ്പാതക്ക്​ 35 വർഷത്തിലേറെ പഴക്കമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധിതവണ പ്രദേശവാസികൾ കൈവരിയോടുകൂടിയ പാലം നിർമിക്കണമെന്നാവശ്യപ്പെ​െട്ടങ്കിലും നടപടി ഉണ്ടായിട്ടില്ല. ചവറ പഞ്ചായത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് താൽക്കാലികമായി തടി ഉപയോഗിച്ച് നടപ്പാത നിർമിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്​. സർക്കാറോ എം.പിമാരോ മറ്റ് ജനപ്രതിനിധികളൊ ഫണ്ട് അനുവദിച്ച് നടപ്പാത പുനർനിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വാർഡ് മെംബറും ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ പി.കെ. ലളിത ആവശ്യപ്പെട്ടു. Chavara thodinu kuruke concreet palam thakrnnu.jpg ചവറ പഞ്ചായത്തിനെയും തേവലക്കര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story