Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്ക് ധരിക്കാത്ത 278...

മാസ്ക് ധരിക്കാത്ത 278 പേര്‍ക്കെതിരെ നടപടി

text_fields
bookmark_border
തിരുവനന്തപുരം: മാസ്ക് ധരിക്കാത്ത 278 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്ത 64 പേര്‍ക്കെതിരെയും സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത 11 കടകള്‍ക്കെതിരെയും 34 വാഹനങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. കോവിഡ് സമ്പർക്കപട്ടിക തയാറാക്കുന്നതും ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്ന പ്രവർത്തനങ്ങളും ശക്തമാക്കി. സുരക്ഷ നിർദേശങ്ങൾ പാലിക്കാത്തവരെ കണ്ടെത്താനായി സിറ്റി പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ 387 പേർക്കെതിരെ നടപടി സ്വീകരിക്കുകയും 94600 രൂപ പിഴ ഈടാക്കുകയും ചെയ്തു. സിറ്റിയിലെ 200 കേന്ദ്രങ്ങളില്‍ പ്രതിജ്ഞ ചടങ്ങ് കോവിഡ് രോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്​ ബുധനാഴ്ച രാവിലെ 10.30ന്​ തിരുവനന്തപുരം സിറ്റിയിലെ എല്ലാ പൊലീസ് സ്​റ്റേഷൻ പരിധികളിലുമായി 200 സ്ഥലങ്ങളിൽ കോവിഡ് ബോധവത്​കരണ പ്രതിജ്ഞയെടുക്കും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായിരിക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്. കടക്കാർ, പൊതുജനങ്ങൾ എന്നിവരെ അണിനിരത്തിയായിരിക്കും ചടങ്ങ്. സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ ഫോർട്ട് പൊലീസ് സ്​റ്റേഷന്‍ പരിധിയിലെ ചാലയിലും ഡെപ്യൂട്ടി കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് മ്യൂസിയം സ്​റ്റേഷൻ പരിധിയിലെ ശാസ്തമംഗലത്തും ചടങ്ങിൽ പങ്കെടുക്കും. രാവിലെ 10.30ന് എല്ലാ സ്​റ്റേഷൻ പരിധിയിലും ഒരേസമയമാണ് ചടങ്ങ് നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story