Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2021 11:59 PM GMT Updated On
date_range 14 Sep 2021 11:59 PM GMTവിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് ദേവാലയ കൂദാശ 19,20 തീയതികളില്‍
text_fieldsbookmark_border
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴില്‍ മണ്ണന്തലയില്‍ പണികഴിപ്പിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് ദൈവാലയത്തിൻെറ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ ഈ മാസം 19, 20 തീയതികളില്‍ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനായിരിക്കും. 19ന് വൈകുന്നേരം 3.30ന് ക്ലീമിസ് കാതോലിക്കാബാവ ദേവാലയ മൂറോന്‍ കൂദാശ നിര്‍വഹിക്കും. ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോസഫ് മാര്‍ തോമസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, വിന്‍സൻെറ് മാര്‍ പൗലോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് എന്നിവര്‍ സംബന്ധിക്കും. 2012 ജനുവരി 15നാണ് മണ്ണന്തല കേന്ദ്രമായി പുതിയ ഇടവക ആരംഭിച്ചത്. മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ ചാപ്പലിലായിരുന്നു ഇടവക പ്രവര്‍ത്തിച്ചിരുന്നത്. 2017 ജൂലൈ 15ന് പുതിയ ദേവാലയത്തിൻെറ നിര്‍മാണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story