Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് -19:...

കോവിഡ് -19: പാറശ്ശാലയിൽ അവലോകനയോഗം ചേർന്നു

text_fields
bookmark_border
പാറശ്ശാല: നിയോജകമണ്ഡലത്തിലെ കൊല്ലയിൽ, കുന്നത്തുകാൽ, പാറശ്ശാല, വെള്ളറട, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ കോവിഡ് രോഗം വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന്​ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കാനും ആംബുലൻസ് അടക്കമുള്ള അവശ്യവാഹനങ്ങൾ ലഭ്യമാക്കാനും പൊലീസി​ൻെറ ഇടപെടൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഡ്രോൺ സർവേ തുടങ്ങി വർക്കല: നഗരസഭയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഇൻറലിജൻറ്​ പ്രോപ്പർട്ടി മാനേജ്​മൻെറ്​ സിസ്​റ്റം' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവേ വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്നുമാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്ന്​ നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ് പറഞ്ഞു. പഞ്ചായത്തുപരിധിയിലെ മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പെ​െടയുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി മാപ്പ് ചെയ്യപ്പെടും. കൂടാതെ റോഡ്, ലാൻഡ്മാർക്ക്​, തണ്ണീർത്തടങ്ങൾ തുടങ്ങിയവ ഒരു വെബ്‌പോർട്ടലിൽ ആവശ്യാനുസരണം സെർച് ചെയ്ത് പരിശോധിക്കാൻ കഴിയും. വ്യക്തിഗതവിവരങ്ങൾ തെളിയിക്കുന്നതിനുള്ള ഒരു രേഖയും മാപ്പിങ് സർവേയിൽ പൊതുജനങ്ങൾ നൽകേണ്ടതില്ല. എന്നാൽ റേഷൻ കാർഡ്, കെട്ടിടനമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണമെന്ന് നഗരസഭ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story