Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2021 11:59 PM GMT Updated On
date_range 10 Jun 2021 11:59 PM GMTകെ. സുധാകരൻ 16ന് ചുമതലയേൽക്കും
text_fieldsbookmark_border
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരൻ എം.പി 16ന് രാവിലെ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്കുശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 16ന് രാവിലെ11ന് ഇന്ദിര ഭവനിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന് സ്ഥാനം ഏറ്റെടുക്കും. വ്യാഴാഴ്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുധാകരന് പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വക്കം പുരുഷോമത്തൻ, വി.എം. സുധീരൻ എന്നിവരെ വീടുകളിലെത്തി സന്ദർശിച്ചു. ഇന്ന് പുലർച്ച സുധാകരൻ കണ്ണൂരിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story