Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎക്‌സൈസ് റെയ്ഡ്; 120...

എക്‌സൈസ് റെയ്ഡ്; 120 ലിറ്റര്‍ കോട പിടിച്ചെടുത്തു

text_fields
bookmark_border
പാങ്ങോട്: വാമനപുരം എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 120 ലിറ്റര്‍ കോട പിടികൂടി. പാങ്ങോട് മൈലമൂട് അഞ്ചാനക്കുഴിക്കര സ്വപ്‌നനിവാസില്‍ അശോക​ൻെറ വീട്ടുവളപ്പില്‍ നിന്നാണ് കോട കണ്ടെടുത്തത്. ഓണം സ്‌പെഷല്‍ ഡ്രൈവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷമീര്‍ഖാ​ൻെറ നിർദേശമനുസരിച്ച് നടത്തിയ പരിശോധനയില്‍ പ്രിവൻറീവ് ഓഫിസര്‍ പീതാംബരന്‍ പിള്ള, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ സജീവ് കുമാര്‍, അനിരുദ്ധന്‍, ഷിജിന്‍, ഡ്രൈവര്‍ ശ്രീജിത് എന്നിവര്‍ പങ്കെടുത്തു. പിടിച്ചെടുത്ത കോട എക്‌സൈസ് അധികൃതര്‍ നശിപ്പിക്കുകയും വസ്തു ഉടമയായ അശോക​ൻെറ പേരില്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഏഴുപേര്‍ക്ക് കോവിഡ്; വെഞ്ഞാറമൂട് മത്സ്യ മൊത്തക്കച്ചവട കേന്ദ്രം അടച്ചു വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തി​ൻെറ കീഴിലുള്ള വെഞ്ഞാറമൂട് ചന്തയിലെ മത്സ്യ മൊത്തവിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ നടത്തിയ പരിശോധനയില്‍ ഏഴുപേര്‍ക്ക് കോവിഡ് പോസിറ്റീവാ​െണന്ന് കണ്ടെത്തി. 20 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ആറ് മത്സ്യകച്ചവടക്കാർക്കും ഒരു കമീഷന്‍ ഏജൻറിനുമാണ് കോവിഡ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. ഇതോടെ അധികൃതര്‍ മത്സ്യ മൊത്തവിതരണം കേന്ദ്രം അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ വാഹനത്തില്‍ കൊണ്ടുപോയുള്ള മത്സ്യ ചില്ലറ വിൽപന താൽക്കാലികമായ നിര്‍ത്തിവെപ്പിക്കാനും അധികൃതര്‍ നിർദേശിച്ചിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story