Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരത്തിലെ പുതിയ 12...

നഗരത്തിലെ പുതിയ 12 ക​െണ്ടയ്​ൻമെൻറ് സോണുകളിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങൾ

text_fields
bookmark_border
നഗരത്തിലെ പുതിയ 12 ക​െണ്ടയ്​ൻമൻെറ് സോണുകളിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങൾ തിരുവനന്തപുരം: തലസ്ഥാനത്ത് പുതുതായി ക​െണ്ടയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ച തമ്പാനൂര്‍, പൗണ്ട് കടവ്, ചാല, കരമന, തൈക്കാട്, കുന്നുകുഴി, കവടിയാർ, മുട്ടട, പട്ടം, ഉള്ളൂർ, ചെറുവയ്ക്കൽ, കഴക്കൂട്ടം എന്നീ വാർഡുകളിലേക്ക് കടന്നുവരുന്ന വഴികൾ ​െപാലീസ് ബാരിക്കേഡ് ​െവച്ച് അടച്ചു. തൈക്കാട്-തമ്പാനൂർ റോഡ്, വർമാലയം റോഡ്, തൈവിളാകം-എസ്.എസ് കോവിൽ റോഡ്, മാഞ്ഞാലിക്കുളം റോഡ്, പ്രസ്​ റോഡ്, പള്ളിമുടുക്ക് റോഡ്, ജ്യോതിപുരം റോഡ്, കണ്ണേറ്റുമുക്ക്-മേട്ടുക്കട റോഡ്, ശാന്തികവാടം റോഡ്, മരക്കട റോഡ്‌, കൊത്തുവാള്‍ സ്ട്രീറ്റ് റോഡ്‌, ആര്യശാല-ചാല ഗേൾസ്​ ഹൈസ്കൂള്‍ റോഡ്‌, ആര്യശാല-ചാല ബോയ്സ് ഹൈസ്കൂള്‍ റോഡ്‌, കല്യാണ്‍ ഹോസ്​റ്റല്‍ റോഡ്‌, എരുമക്കുഴി-അട്ടക്കുളങ്ങര റോഡ്‌, ഫ്രണ്ട്സ് നഗര്‍ റോഡ്‌, ചെന്തിട്ട ജങ്​ഷന്‍-ആര്യശാല റോഡ്‌, റൂബിനഗര്‍ റോഡ്‌, മുട്ടട-മരപ്പാലം റോഡ്‌, മുട്ടട-വയലിക്കട, പി.കെ. ദിവാകരന്‍-മുട്ടട റോഡ്‌, പരുത്തിപ്പാറ-മുട്ടട റോഡ്‌, പറമ്പികോണം-വയലിക്കട റോഡ്‌, ഗോൾഫ് ലിങ്ക്സ്-പൈപ്പിന്‍മൂട് റോഡ്‌, ഇളംകാവ് ​െറസിഡൻറ്​സ് റോഡ്‌, നീരാഴി ​െലയ്​ന്‍ റോഡ്‌, ശ്രീനാരായണ ​െറസിഡൻറ്​സ് റോഡ്‌, ഉള്ളൂര്‍ വില്ലേജ് ഓഫിസ് റോഡ്‌, ഗൗരീശപട്ടം-തേക്കുംമൂട് റോഡ്, ബണ്ട്​- ഗൗരീശപട്ടം റോഡ്, സ്വാതിനഗർ റോഡ്, പട്ടം ടാഗോർ ഗാർഡൻസ് റോഡ്, ആദർശ് നഗർ റോഡ്, ഹിന്ദുസ്ഥാൻ ലാറ്റക്സിന്​ മുൻവശം, സി.റ്റി.സി.ആർ.​െഎ റോഡ്, എൻജിനീയറിങ്​ കോളജ് -അലത്തറ റോഡ്, പൗണ്ട് കടവ്-വേളി റോഡിൽ- പൗണ്ട് കടവ് ജങ്​ഷൻ, വേളി ജങ്​ഷൻ, ഇലങ്കത്ത് നെടുങ്കാട് റോഡ്, ആണ്ടിയിറക്കം-തളിയിൽ റോഡ്, തെലുങ്ക് ചെട്ടി തെരുവ് -കരമന റോഡ്, തെലുങ്ക് ചെട്ടി തെരുവ് -ഹൈവേ റോഡ്, കഴക്കൂട്ടം സുജാ ഹോസ്പിറ്റൽ റോഡ്, കഴക്കൂട്ടം മാർക്കറ്റ്​ റോഡ്, രാമചന്ദ്ര ​െറസിഡൻറ്​സ് റോഡ്, കഴക്കൂട്ടം റെയിൽവേ ഫ്ലൈ ഓവറിന് അടിവശത്തുള്ള ഇരു റോഡുകളും, വെട്ടുറോഡ് വടക്കുംഭാഗം റോഡ്, കുമിഴിക്കര റോഡ്, വെട്ടുറോഡ് കിഴക്കുംഭാഗം റോഡ്, ഗ്രീൻ ഫീൽഡ് സ്​റ്റേഡിയം -സൗഹാർദ നഗർ റോഡ്, വികാസ് ലൈൻ റോഡ്, ആർ.സി സ്ട്രീറ്റ് റോഡ്, ബാർട്ടൺ ഹിൽ പിറകുവശത്തെ റോഡ്, ജനറൽ ആശുപത്രി-ലോ കോളജ് റോഡ്, ഭഗവതി നഗർ റോഡ്, ജവഹർ നഗർ-പൈപ്പിന്മൂട് റോഡ് എന്നീ റോഡുകളാണ് ​െപാലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാ കടകളും ഈ സോണിൽ അടച്ചിടണം. വാഹനങ്ങൾക്കും ആളുകൾക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി പരിശോധനാകേന്ദ്രം വഴി മാത്രമേ യാത്ര അനുവദിക്കൂ. പൗണ്ട് കടവ് ജങ്​ക്ഷന്‍, കഴക്കൂട്ടം എസ് മാറട്ടിനു സമീപം, ലോ കോളജ് ജങ്​ഷന്‍, കവടിയാര്‍ ജങ്​ഷന്‍, മുട്ടട ജങ്​ഷന്‍, ഉള്ളൂര്‍ ജങ്​ഷന്‍, കരമന ജങ്​ഷന്‍, കിള്ളിപ്പാലം-കരീംസ് ജങ്​ഷനുകള്‍, തമ്പാനൂര്‍ ഫ്ലൈ ഓവര്‍ എന്നിവിടങ്ങളാണ് അതിർത്തി പരിശോധന കേന്ദ്രങ്ങള്‍. തൈക്കാട് ശാന്തികവാടത്തിലേക്കുള്ള വഴി ആവശ്യാനുസരണം തുറന്നുനൽകുന്നതാണെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story