Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിപ ലാബ്, ആറു ദിവസം...

നിപ ലാബ്, ആറു ദിവസം കൊണ്ട് 115 പരിശോധനകള്‍

text_fields
bookmark_border
തിരുവനന്തപുരം: നിപ വൈറസ് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി.ആര്‍.ഡി ലാബില്‍ സജ്ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി മന്ത്രി വീണ ജോര്‍ജ്. എന്‍.ഐ.വിയില്‍ അയക്കുന്നതി​ൻെറ കാലതാമസം ഒഴിവാക്കുന്നതിനും നിപ പ്രതിരോധം ശക്തമാക്കാനും ഇതിലൂടെ സാധിച്ചു. എന്‍.ഐ.വി പ​ുണെയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ ആറിനാണ് നിപ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി.ആര്‍.ഡി ലാബില്‍ പ്രത്യേക ലാബ് സജ്ജമാക്കിയത്. എന്‍.ഐ.വി പുണെ, എന്‍.ഐ.വി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ഈ ലാബ്. നിപ വൈറസ് പരിശോധനക്കുള്ള ആര്‍.ടി.പി.സി.ആര്‍, പോയൻറ്​ ഓഫ് കെയര്‍ ടെസ്​റ്റിങ്​ എന്നീ പരിശോധനകളാണ് ഈ ലാബില്‍ സജ്ജമാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story