Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുലശേഖരപുരത്ത്​...

കുലശേഖരപുരത്ത്​ പോസ്​റ്റ്​മാന് കോവിഡ്: 11, 13, 14 വാർഡുകളിൽ സമ്പർക്കത്തിലേർപ്പെട്ടവർ ബന്ധപ്പെടണം

text_fields
bookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരത്ത് പോസ്​റ്റ്​മാന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 11 ,13 ,14 വാർഡുകളിൽ തപാൽ ഉരുപ്പടികൾ വിതരണം ചെയ്തിരുന്നു. രോഗിയുമായി ജൂൺ 15 മുതൽ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന്​ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ദേശീയപാത ഹിയറിങ്: രേഖകള്‍ ഹാജരാക്കണം കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ തഹസില്‍ദാര്‍ (എല്‍.എ), എന്‍.എച്ച്.എ.ഐ, യൂനിറ്റ് നമ്പര്‍-2 വടക്കേവിളയുടെ പരിധിയില്‍ വരുന്ന വില്ലേജുകളിലെ മൂന്ന് (ജി) ഹിയറിങ് ജൂലൈ 22ന് ഉച്ചക്ക് ആരംഭിക്കും. നോട്ടീസ് കക്ഷികള്‍ ആധാരം, മുന്‍ ആധാരങ്ങളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാകണമെന്ന് സ്‌പെഷല്‍ തഹസല്‍ദാര്‍ അറിയിച്ചു. ഫോൺ: 0474-27245640. മെറിറ്റ് അവാര്‍ഡ് കൊല്ലം: 2019-20 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്​റസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡിന് www.kmtboard.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വിശദ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി ആഗസ്​റ്റ് 20.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story