Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​ഥാനത്ത്​...

സംസ്​ഥാനത്ത്​ ശരാശരിയിലും 11 ശതമാനം അധികം മഴ കിട്ടി

text_fields
bookmark_border
തിരുവനന്തപുരം: സംസ്​ഥാനത്ത്​ ദീര്‍ഘകാല ശരാശരിയായ 1973 മില്ലിമീറ്ററിനെക്കാള്‍ 11 ശതമാനം അധികം മഴ ലഭിച്ചെന്ന്​ മുഖ്യമ​ന്ത്രി. ഇതോടെ ജൂണില്‍ തുടങ്ങിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ആകെ ലഭിച്ച മഴ 2194.1 മില്ലിമീറ്ററായി. കഴിഞ്ഞ നാലു ദിവസം കൊണ്ട് കേരളത്തില്‍ പെയ്ത ശരാശരി മഴ 169.5 മില്ലിമീറ്ററാണ്. സെപ്റ്റംബറിലെ ഈ ദിവസങ്ങളിലെ ദീര്‍ഘകാല ശരാശരി കേവലം 32.5 മില്ലിമീറ്റര്‍ മാത്രമാണ്. കാലാവസ്ഥ വകുപ്പി​ൻെറ കണക്കനുസരിച്ച് വയനാട് ജില്ലയില്‍ ഇപ്പോഴും ആകെ മഴയില്‍ 16 ശതമാനത്തി​ൻെറ കുറവുണ്ട്. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെങ്കിലും ബുധനാഴ്​ച മുതല്‍ പൊതുവെ ശക്തികുറഞ്ഞുവരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പി​ൻെറ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂറില്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച്​ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നിലമ്പൂര്‍, തൃശൂര്‍, മൂന്നാര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണിത്. മഴക്കെടുതിയില്‍ അഞ്ച്​ മരണങ്ങളാണ് മൂന്നു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story