Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 6:37 PM GMT Updated On
date_range 7 July 2020 6:37 PM GMTജില്ലയില്‍ 11 പേര്‍ക്ക് കോവിഡ്; ആറുപേർക്ക് രോഗമുക്തി
text_fieldsbookmark_border
കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര് വിദേശത്തുനിന്നും ഒരാള്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്. അഞ്ചുപേര്‍ സൗദിയില്‍നിന്നും കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേരും ആഫ്രിക്കയില്‍നിന്ന് ഒരാളും ഹൈദരാബാദില്‍നിന്നും ഒരാളുമാണ് എത്തിയത്. ഏരൂര്‍ സ്വദേശി (55), വടക്കേവിള സ്വദേശി (52), കാവനാട് സ്വദേശി (62), നിലമേല്‍ കണ്ണയംകോട് സ്വദേശിനി (34), തഴവ സ്വദേശി (57) എന്നിവര്‍ സൗദിയില്‍നിന്നും എത്തിയവരാണ്. ആലുംപീടിക സ്വദേശി (25), തലച്ചിറ സ്വദേശി (48) എന്നിവര്‍ ഒമാനില്‍നിന്നും മുണ്ടയ്ക്കല്‍ സ്വദേശി (25), തലവൂര്‍ സ്വദേശി (26) എന്നിവര്‍ കുവൈത്തില്‍നിന്നും കല്ലുതാഴം സ്വദേശി (36) ആഫ്രിക്കയില്‍നിന്നും കടപ്പാക്കട സ്വദേശി (24) ഹൈദരാബാദില്‍നിന്നുമാണ് എത്തിയത്. ആറു പേർക്ക് രോഗമുക്തിയുമുണ്ടായി. അഞ്ചല്‍ തടിക്കാട് സ്വദേശി (39), ഇളമ്പല്‍ സ്വദേശിനി (28), തഴവ സ്വദേശി (44), ചവറ സ്വദേശി(27), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി (50), പൂയപ്പള്ളി സ്വദേശി(40) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story