Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഗതി മന്ദിരത്തിലെ 108...

അഗതി മന്ദിരത്തിലെ 108 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
വെഞ്ഞാറമൂട്: അഗതി മന്ദിരത്തിലെ 108 അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് ശാന്തി മന്ദിരം ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിമന്ദിരം അഗതി മന്ദിരത്തിലെ 108 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. മാനസിക വെല്ലുവിളി നേരിടുന്നവര്‍ ഉൾപ്പെടെ 140 പേരാണ് അഗതി മന്ദിരത്തില്‍ അന്തേവാസികളായുള്ളത്. ഇവരില്‍ നടത്തിയ പരിശോധനയിലാണ് 108 പേര്‍ക്ക് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞദിവസം ഇവിടത്തെ അന്തേവാസികളിലൊരാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രില്‍ പരിശോധന നടത്തുകയും രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു. തുടര്‍ന്നാണ് അഗതി മന്ദിരത്തിലെ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യവകുപ്പ്​ തീരുമാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story