Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ചുതെങ്ങ്...

അഞ്ചുതെങ്ങ് പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു

text_fields
bookmark_border
blurb രോഗത്തെ നിസ്സാരവത്​കരിക്കുന്നതും നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതും രോഗവ്യാപനത്തിനും കാരണം ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് പഞ്ചായത്തിൽ കോവിഡ് രോഗവ്യാപനം. ടെസ്​റ്റുകളുടെ എണ്ണം വർധിച്ചപ്പോള്‍ രോഗികളുടെ എണ്ണം 100 കടന്നു. വ്യാഴാഴ്ച 106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തെ നിസ്സാരവത്​കരിക്കുന്നത് ജനങ്ങള്‍ നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനും രോഗവ്യാപനത്തിനും കാരണമാകുന്നു. ആറുസ്ഥലത്ത് നടന്ന പരിശോധനയിലൂടെ 440 പേരെ ടെസ്​റ്റിന് വിധേയമാക്കിയപ്പോള്‍ ആണ് രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തും വിധം വർധിച്ചത്. കായിക്കര എല്‍.പി.എസ് 65 പേരെ പരിശോധിച്ചതില്‍ ഒരാള്‍ക്കും രോഗം കണ്ടെത്തിയില്ല. മാമ്പള്ളി സൻെറ്​ അലോഷ്യസ് സ്‌കൂളില്‍ 72 പേരെ പരിശോധിച്ചതില്‍ 21 പേര്‍ക്കും അഞ്ചുതെങ്ങ് ജങ്​ഷന്‍ എല്‍.പി.എസില്‍ 78 പേരെ പരിശോധിച്ചതില്‍ 23 പേര്‍ക്കും സൻെറ്​ ജോസഫ് സ്‌കൂളില്‍ 100 പേരെ പരിശോധിച്ചതില്‍ 36 പേര്‍ക്കും -സൻെറ്​ ജോസഫിലെ കോവിഡ് പരിശോധന സൻെററില്‍ 50 പേരെ പരിശോധിച്ചതില്‍ 22 പേര്‍ക്കും പൂത്തുറ എല്‍.പി.എസില്‍ 75 പേരെ പരിശോധിച്ചതില്‍ 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരായി ചികിത്സ തേടി മുക്തരായി വന്നവരില്‍ ചിലർ തങ്ങള്‍ക്ക് രോഗം ഇല്ലാതെ രോഗിയെന്ന് പറഞ്ഞു ആശുപത്രിയില്‍ കൊണ്ടിട്ടുന്നുവെന്ന രീതിയില്‍ ജനങ്ങളോട്​ പറയുന്നുണ്ട​െ​ത്ര. ഇത് പ്രചരിക്കുന്നത് രോഗത്തെ നിസ്സാരവത്​കരിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മാസ്‌ക് ഉപയോഗവും സാമൂഹികഅകലം പാലിക്കലും എല്ലാം പലരും ഉപേക്ഷിച്ച മട്ടിലാണ്. അതേസമയം, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ മരിച്ചിരുന്നു. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അധികൃതരില്‍ ആശങ്ക വർധിപ്പിക്കുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന സംഘത്തി​ൻെറ എണ്ണം ആറായി വർധിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story