Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരദേശത്ത്...

തീരദേശത്ത് രാസവസ്തുക്കള്‍ കലർത്തിയ 100 കിലോ മീൻ പിടിച്ചു വ്യാപാരിയുടെ വീട്ടിലെ ശുചിമുറിയിൽനിന്ന്​ മീൻ കണ്ടെത്തി

text_fields
bookmark_border
അമ്പലത്തറ: കോവിഡ് വൈറസ് വ്യാപനത്തി​ൻെറ ഭീതിയില്‍ കഴിയുന്ന തീരദേശത്ത് രാസവസ്തുക്കള്‍ ചേര്‍ത്ത് വിൽപന​െക്കത്തിച്ച 100 കിലോയിലധികം പഴകിയ മത്സ്യം ആരോഗ്യവിഭാഗം അധികൃതര്‍ പിടികൂടി നശിപ്പിച്ചു.​ നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നഗരസഭയുടെ പൂന്തുറ സോണിലെ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥല​െത്തത്തി നടത്തിയ പരിശോധനയില്‍ ബീമാപള്ളി പ്രദേശത്ത് റോഡുവക്കില്‍ വിൽപനക്ക് ​െവച്ചിരുന്ന മത്സ്യം ദിവസങ്ങളോളം പഴക്കമുള്ളതും അമിതമായി രാസവസ്തുക്കള്‍ ചേര്‍ത്തതാണെന്നും കണ്ടത്തി. മത്സ്യം പൂർണമായും ആരോഗ്യവകുപ്പ് അധികൃതര്‍ എടുത്തുമാറ്റി. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ മത്സ്യവിൽപനകാരനായ ഒരാളുടെ വീട്ടിലെ കക്കൂസില്‍ നിന്ന്​ വിൽപനക്കായി ​സൂക്ഷിച്ച കിലോക്കണക്കിന് പഴകിയ മത്സ്യവും ആരോഗ്യപ്രവര്‍ത്തകര്‍ ക​െണ്ടടുത്തു. തുടര്‍ന്ന് പിടികൂടി മത്സ്യങ്ങള്‍ വലിയതുറ മാര്‍ക്കറ്റിലെ എയ്​റോബിനുള്ളില്‍ കൊണ്ടുപോയി നശിപ്പിച്ചു. റോഡുവക്കില്‍ വിൽപനക്ക് ​െവച്ച മത്സ്യം നിരവധിപേര്‍ വാങ്ങുകയും ചെയ്തു. ഇവിടെനിന്നുവാങ്ങിയ മത്സ്യങ്ങള്‍ ഉപയോഗിക്കരുതെന്നും ഇത് കൂടുതല്‍ അസുഖങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ക​െണ്ടയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ചിരുന്ന ഇൗ മേഖലകളില്‍ പുറത്ത് നിന്നുള്ള സംഘങ്ങളാണ് രഹസ്യമായി പഴകിയ മത്സ്യങ്ങള്‍ എത്തിക്കുന്നതന്നും ജനങ്ങളെ കൂടുതല്‍ രോഗബാധിതരാക്കുന്നതെന്നും ഇവർക്കെതിരെയും നടപടികള്‍ എടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കൊഴിയാള, നെ​േത്താലി മത്സ്യങ്ങളിലാണ് അമിതമായി രാസവസ്തുക്കള്‍ ചേര്‍ത്ത് വിൽപന​െക്കത്തിച്ചത്. Rafeek 1 പടം ക്യാപ്ഷന്‍ നഗരസഭയുടെ ഹെല്‍ത്ത് സ്ക്വഡ് പിടികൂടിയ പഴകിയ മത്സ്യങ്ങള്‍ നശിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story