Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമടങ്ങിയെത്തിയത്​​ 10...

മടങ്ങിയെത്തിയത്​​ 10 ലക്ഷം പേർ, വിദേശത്തുനിന്ന്​ 3.80 ലക്ഷം

text_fields
bookmark_border
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്​ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക്​ ഇതുവരെ മടങ്ങിയെത്തിയത്​ 10 ലക്ഷം (10,05,211) പേർ. ഇതില്‍ 62.16 ശതമാനം (6,24,826 പേര്‍) മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്നുള്ളവരാണ്​. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയത് 37.84 ശതമാനം പേരും (3,80,385)​. മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലാണ്​ ഇൗ കണക്കുകൾ വ്യക്തമാക്കിയത്​​. ആഭ്യന്തര യാത്രക്കാരില്‍ 59.67 ശതമാനം പേരും റെഡ്സോണ്‍ ജില്ലകളില്‍നിന്ന്​ വന്നവരാണ്​. കര്‍ണാടകയില്‍നിന്നാണ്​ കൂടുതൽ പേർ വന്നത്​ - 1,83,034 പേര്‍. തമിഴ്നാട്ടില്‍നിന്ന്​ 1,67,881 പേരും മഹാരാഷ്​ട്രയിൽനിന്ന്​ 71,690 പേരുമെത്തി. അന്താരാഷ്​​്ട്ര യാത്രക്കാരില്‍ കൂടുതല്‍ വന്നത് യു.എ.ഇയില്‍ നിന്നാണ്, 1,91,332 പേര്‍. ആകെ വന്ന അന്താരാഷ്​ട്ര യാത്രക്കാരുടെ 50.29 ശതമാനം വരുമിത്​. സൗദിയിൽനിന്ന്​ 59,329 പേരും ഖത്തറില്‍ നിന്ന്​ 37,078 പേരും മടങ്ങിയെത്തി നോർക്ക ധനസഹായം നൽകിയത്​ 78,000 പേർക്ക്​, ചെലവഴിച്ചത്​​ 39 കോടി തിരുവനന്തപുരം: ജോലി നഷ്​ടപ്പെട്ട്​ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക വഴി ലഭ്യമാക്കുന്ന 5000 രൂപയുടെ സഹായം ഇതുവരെ 78,000 പേര്‍ക്ക്​ നൽകിയെന്ന്​ മുഖ്യമ​ന്ത്രി. 39 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. ഒരു ഘട്ടത്തില്‍, കേരളം പ്രവാസികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്നെന്ന് പ്രചരിപ്പിച്ചവര്‍ ഇവിടെയുണ്ടെന്നും എന്നാൽ, വരാനുള്ള എല്ലാവരെയും സ്വീകരിക്കുകയാണ് ചെയ്തതെന്ന്​ കണക്കുകൾ തെളിയിക്കുന്നതായി മുഖ്യമ​ന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story