Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികൾക്ക് നേരെ...

വിദ്യാർഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞയാൾ പിടിയിൽ

text_fields
bookmark_border
കാട്ടാക്കട: സ്കൂളിന്​ മുന്നിലെ കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന വിദ്യാർഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞയാൾ പിടിയിലായി. കുറ്റിച്ചൽ അരുകിൽ വടക്കുംകര പുത്തൻവീട്ടിൽ എസ്. നിഖിൽ (23) നെയാണ് കാട്ടാക്കട ​െപാലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ബൈക്കിൽ സ്ഥലത്തെത്തിച്ച സുഹൃത്ത് കുറ്റിച്ചൽ സ്വദേശി അൽസാജ് ഒളിവിലാണ്. കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിനുമുന്നില്‍ ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് വിദ്യാർഥികൾ നൽകിയ വിവരത്തിന്റെയും പ്രദേശത്തെ നിരീക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബോംബേറ് നടന്ന സ്കൂളിനു മുന്നിലെ കാത്തിരിപ്പ് കേന്ദ്രവും പരിസരവും ബാലാവകാശ കമീഷൻ കെ.വി. മനോജ് കുമാർ സന്ദർശിച്ചിരുന്നു. തുടർന്ന് ​െപാലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story