Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് മോഷണം: പ്രതി...

ബൈക്ക് മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്ന്​ ബൈക്ക് മോഷ്​ടിച്ച കേസിൽ ഒരാളെ പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. മണക്കാട് കല്ലടിമുഖം ഏലാമുടമ്പ് വീട്ടിൽ ഡയമൺഡ് കുട്ടൻ എന്ന ആദർശിനെയാണ്​ (21) മെഡിക്കൽ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 20നായിരുന്നു മോഷണം. മെഡിക്കൽ കോളജ് ആശുപത്രി കാഷ്വൽറ്റി പാർക്കിങ്​ ഏരിയയിൽ പൂട്ടി​െവച്ചിരുന്ന മണക്കാട് സ്വദേശി രാജേഷ് കുമാറി​ൻെറ സ്പ്ലെൻഡർ ബൈക്കാണ്​ കളവ്​ പോയത്​. മെഡിക്കൽ കോളജ് പരിസരത്തുനിന്ന്​ ബൈക്കുകൾ മോഷണം പോകുന്നത് പിടികൂടാൻ പ്രത്യേക സംഘം രൂപവത്​കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ കഴിഞ്ഞ ഇയാളെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് അന്വേഷണസംഘം പിടികൂടിയത്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി. ഹരിലാലി​ൻെറ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്, എ.എസ്.ഐമാരായ സാദത്ത്, ശ്രീകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, രതീഷ്, സന്ദീപ്, ബിനു, ഷൈനു, ഷജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം- ADARSH
Show Full Article
TAGS:
Next Story